Follow the News Bengaluru channel on WhatsApp

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ എന്‍.സി.ബി അറസ്റ്റ് ചെയ്തു

ബെംഗളൂരു : മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ ജയിലിലെത്തി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. രണ്ട് മലയാളികളും ഒരു കന്നഡ നടിയും പ്രതിയായി ഓഗസ്റ്റില്‍ എന്‍സിബി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന് നേരത്തെ മുഹമ്മദ് അനൂപ് മൊഴി നല്‍കിയിരുന്നു. പ്രതികള്‍ക്ക് പുറത്തു നിന്ന് വന്‍തോതില്‍ സാമ്പത്തിക സഹായം ലഭിച്ചതിനാല്‍ നേരത്തെ പിടിയിലായ മുഹമ്മദ് അനൂപ് അടക്കമുള്ളവര്‍ വിദേശത്തു നിന്നും വന്‍തോതില്‍ മയക്കുമരുന്നുകള്‍ വാങ്ങി ബെംഗളൂരുവിലും മറ്റിടങ്ങളിലുമായി വിതരണം ചെയ്തു എന്നാണ് എന്‍സിബിക്ക് ലഭിച്ച വിവരം. സാമ്പത്തിക സഹായം നല്‍കിയതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷിനെ കളളപണ കേസില്‍ പ്രതിയാക്കിയിട്ടുള്ളത്. മയക്കുമരുന്ന് ഇടപാടിലെ ബന്ധമാരോപിച്ചാണ് എന്‍സിബിയുടെ അറസ്റ്റ്. ഇതോടെ രണ്ടു കേസുകളും ബിനീഷിന് കുരുക്കായി മാറുകയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.