കര്‍ണാടക രാജ്യസഭാ ഉപതിരഞ്ഞടുപ്പ്; ഡോ. കെ നാരായണ്‍ രാജ്യസഭയിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി

മംഗളൂരു സ്വദേശിയായ ഡോ. കെ. നാരായണയുടെ കുടുംബ വേരുകള്‍ കാസര്‍ഗോഡ് ജില്ലയിലാണ്

ബെംഗളൂരു : രാജ്യസഭാ എം പി ആയിരുന്ന അശോക് ഗസ്തിയുടെ നിര്യാണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവുവന്ന സീറ്റീലേക്കുള്ള ഉപ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മംഗലാപുരം സ്വദേശിയും വ്യവസായിയും, ആര്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകനുമായ ഡോ. കെ നാരായണനെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം നിര്‍മ്മല്‍ കുമാര്‍ സുറാനയടക്കം മൂന്ന് പേരുകളാണ് സംസ്ഥാന നേതൃത്വത്തിന് അയച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ തള്ളിയാണ് സാധാരണക്കാരനായ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന് ദേശീയ നേതൃത്വം സീറ്റ് നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ പിന്നോക്ക വിഭാഗമായ ദേവാംഗ സമുദായത്തില്‍ നിന്നുള്ള അംഗം കൂടിയാണ് ഡോ. കെ നാരായണ്‍.

മംഗളൂരു സ്വദേശിയായ ഡോ. കെ. നാരായണ പഠനം പൂര്‍ത്തിയാക്കി 1971 ലാണ് ബെംഗളൂരുവില്‍ എത്തുന്നത്. സാംബശാന സന്ദേശ എന്ന പ്രസിദ്ധീകരണം ആരംഭിച്ച ഡോ. കെ. നാരായണ പിന്നീട് സ്പാന്‍ പ്രിന്റേര്‍സ് എന്ന അച്ചടി സ്ഥാപനം ബെംഗളൂരുവില്‍ ആരംഭിച്ചു. തുളുവരെ കെഡിഗെ എന്ന തുളു പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ കൂടിയായാണ്. രാഷ്ട്രീയ വികാസ രത്ന പ്രശസ്തി പുരസ്‌കാരം, കെംപഗൗഡ പ്രശസ്തി പുരസ്‌ക്കാരം എന്നിവ അടക്കം സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്‌ക്കാരങ്ങള്‍ നാരായണയെ തേടിയെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബ വേരുകള്‍ കാസറഗോഡ് ജില്ലയിലാണ്.

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ ഇക്കഴിഞ്ഞ സെപ്തംബര്‍ 17 നാണ് അശോക് ഗസ്തി മരിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.