ഗദഗ് സ്വദേശിയുടെ കൊലപാതകം: ഭാര്യയും, കാമുകനും മഞ്ചേശ്വരത്ത്  അറസ്റ്റില്‍

മംഗളൂരു: ഗദഗ് സ്വദേശിയും മംഗളൂരുവില്‍ ഹോട്ടല്‍ തൊഴിലാളിയുമായ ഹനുമന്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയേയും, കാമുകനേയും മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ രാമപുര സ്വദേശികളായ ഭാഗ്യലക്ഷ്മി (32), അള്ളാ പാഷ(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് ഹനുമന്തയുടെ മൃതദേഹം കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശമായ തലപ്പാടിക്കടുത്തുള്ള ദേശിയ പാതയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ ഒരു സ്‌കൂട്ടറും ഉണ്ടായിരുന്നു. അപകട മരണമാണെന്നാണ് പോലീസ് ആദ്യം കരുതിയത്. പക്ഷെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയക്കുകയും, മരണ കാരണം അപകടമല്ല കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഭാര്യയും, കാമുകനും കുറ്റം സമ്മതിക്കുകയായിരുന്നു.

ജെസിബി ഓപ്പറേറ്ററായ അള്ളാ പാഷ തന്റെ വിട് പതിവായി സന്ദര്‍ശിക്കുന്നതിനെ ചൊല്ലി ഹനുമന്തയും, ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.  ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് പതിവുപോലെ രാത്രി ജോലി കഴിഞ്ഞ് മംഗളൂരുവില്‍ നിന്ന് വെളുപ്പിന് ഹനുമന്ത വീട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ കൂടെ അള്ളാ പാഷയെ കാണാനിടയായി. അത് രൂക്ഷമായ വാക്ക് തര്‍ക്കങ്ങള്‍ക്കും കയ്യാങ്കളിക്കും കാരണമാവുകയും, തുടര്‍ന്ന് ഹനുമന്തയെ ഭാര്യയും, പാഷയും ചേര്‍ന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം രണ്ടു പേരും ചേര്‍ന്ന് ദേശീയ പാതയില്‍ ഉപേക്ഷിച്ചു. മൃതദേഹത്തിനരികെ സ്‌കൂട്ടര്‍ വെക്കുക വഴി അപകട മരണമാണെന്ന് ഇതെന്ന്  വരുത്താന്‍ ശ്രമിച്ചെന്നും പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.