Follow the News Bengaluru channel on WhatsApp

എട്ടു മാസത്തെ ഇടവേളക്ക് ശേഷം കര്‍ണാടകയില്‍ കോളേജുകള്‍ ഇന്നു മുതല്‍ തുറക്കുന്നു

ബെംഗളൂരു : കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട ബിരുദ എഞ്ചിനീയറിംഗ് കോളേജുകള്‍ എട്ടു മാസത്തെ അവധിക്ക് ശേഷം ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 16 നാണ് സംസ്ഥാനത്തെ കോളേജുകള്‍ അടച്ചത്. തുടര്‍ന്ന് ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ചില കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി നേരിട്ടുള്ള ക്ലാസുകളും ഏര്‍പ്പെടുത്തിയിരുന്നു. യുജിസിയുടേയും സംസ്ഥാന സര്‍ക്കാറിന്റേയും കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 72 മണിക്കൂറിന് മുമ്പു നടത്തിയ ആര്‍ടി പിസി ആര്‍ പരിശോധനയാണ് നിര്‍ബന്ധമാക്കിയതെന്നും കോളേജിലെത്തുന്ന വിദ്യാര്‍ത്ഥികളും, അധ്യാപക, കോളേജ് ജീവനക്കാര്‍ എന്നിവര്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റുമായി മാത്രമേ കോളേജില്‍ പ്രവേശിക്കാവു എന്നും ബിബിഎംപി കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. നഗരത്തില്‍ ഏകദേശം 432 കോളേജുകളാണ് ഉള്ളത്. ഇതില്‍ 60000 ഓളം വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇവര്‍ക്കു പുറമേ അധ്യാപകന്‍മാരും കോളേജ് ജീവനക്കാരുമുണ്ട്. ഇവര്‍ക്ക് കോവിഡ് പരിശോധനക്കായി നഗരത്തിലുള്ള 141 ഓളം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ പ്രയോജനപ്പെടുത്താം. ഇതിനു പുറമെ നേരിട്ടെത്തി സ്രവം ശേഖരിച്ച് പരിശോധനക്കയക്കാന്‍ 450 ഓളം സ്വാബ് കളക്ഷന്‍ ടീമും ബിബിഎംപി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോളേജുകൾ ഭാഗികമായിട്ടായിരിക്കും തുറക്കുക. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ കോളേജ് മുറികളും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. ബസവനഗുഡിയിലെ നാഷണൽ കോളേജിൽ അധ്യാപകരും ജീവനക്കാരുമായി എഴുപതോളം പേരിൽ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോളേജും പരിസരവും അണുവിമുക്തമാക്കിയ ശേഷം ബുധനാഴ്ച മാത്രമെ തുറക്കുമെന്ന് പ്രിൻസിപ്പാൾ സി ബി അണ്ണപുരനമ്മ അറിയിച്ചു. കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രമെ ഇന്ന് ക്ലാസുകൾ ആരംഭിക്കുന്നുള്ളു എന്ന് വൈസ് ചാൻസലർ പി ഈശ്വര ഭട്ട് അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.