മറാത്ത വികസന അതോറിറ്റി രൂപികരിക്കുന്നതിനെതിരെ ഡിസംബര്‍ അഞ്ചിന് ബന്ദ് നടത്തുമെന്ന് കന്നഡ സംഘടനകള്‍

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ മറാത്ത വികസന അതോറിറ്റി രൂപീകരിക്കുന്നതിനും, അതിനായി  അമ്പത് കോടി രൂപ വകയിരുത്തുന്നതിലും പ്രതിഷേധിച്ച് പ്രതിപക്ഷവും, വിവിധ കന്നഡ സംഘടനകളും രംഗത്തെത്തി. നടപടി മുഖ്യമന്ത്രി ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡിസംബര്‍ അഞ്ചിന് ബന്ദ് പ്രഖ്യാപിക്കുമെന്ന് കന്നഡ സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് വിലകുറഞ്ഞ രാഷ്ട്രീയമാണ് കന്നഡിഗരുടെ ചിലവില്‍ ബിജെപി കളിക്കുന്നതെന്നും, ബെല്‍ഗാമിലും മറ്റും എല്ലാ വര്‍ഷവും കന്നഡ രാജ്യോത്സവം കരിദിനമായാണ് മറാത്ത സംഘടനകള്‍ ആചരിക്കാറുള്ളതെന്നും, തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്നും കന്നഡ അനുകൂല സംഘടന നേതാക്കളായ പ്രവീണ്‍ കുമാര്‍ ഷെട്ടിയും, വട്ടല്‍ നാഗരാജും മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ കര്‍ണാടക അതിര്‍ത്തി സംഘര്‍ഷ സമിതി സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാനും ആലോചിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടനും, കന്നഡ വികസന സമിതി മുന്‍ അദ്ധ്യക്ഷനുമായ മുഖ്യമന്ത്രി ചന്ദ്രു മുഖ്യമന്ത്രി യെദിയൂരപ്പക്ക് കത്തെഴുതി. രൂപീകരണ വേള തൊട്ട് ഇന്നുവരെ കന്നഡ വികസന സമിതിക്ക് സര്‍ക്കാര്‍ അമ്പത് കോടി രൂപ തന്നിട്ടില്ലെന്നും, മാത്രമല്ല നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഫണ്ട് വെട്ടിക്കുറച്ചെന്നും കത്തില്‍ പറഞ്ഞു. കേവലം വോട്ട് മുന്നില്‍ കണ്ട് മറ്റ് സമുദായ സംഘടനകള്‍ക്ക് ഫണ്ട് അനുവദിക്കുന്നത് തികച്ചും അപലപനീയമാണെന്നും കത്തില്‍ പറയുന്നു.

സര്‍ക്കാരിന്റെ മറാത്ത വികസന അതോറിറ്റി രൂപീകരണത്തെ എതിര്‍ത്ത് പ്രതിപക്ഷമായ കോണ്‍ഗ്രസ്സും രംഗത്തെത്തി. വികസന ഫണ്ടുകള്‍ വേണ്ട സമുദായങ്ങള്‍ വേറേയും ഇവിടെ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് മറാത്ത സമുദായ വികസനം സാദ്ധ്യമാക്കുന്നുണ്ടെങ്കില്‍ അത്തരം ഫണ്ടുകള്‍ മറ്റു സമുദായങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കണം. സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എന്ത് നിലപാട് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് തീയ്യതികള്‍ ഇനിയും പ്രഖ്യാപിക്കാനിരിക്കെ, മറാത്ത വികസന അതോറിറ്റി രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ തിരക്കിട്ട നീക്കം ബെല്‍ഗാമിലേയും, ബസവ കല്യാണ്‍ മേഖലയിലേയും വോട്ടര്‍മാരെ സ്വാധീനിക്കാനായുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവെ വിലയിരുത്തുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.