കോവിഡിന് പിറകെ ഭീഷണിയായി ‘ചപാരെ’ വൈറസും; എബോളക്ക് തുല്യമെന്ന് വിദഗ്ധര്‍

ന്യൂയോര്‍ക്ക് : ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ കോവിഡിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചു. യു എസ് കണ്‍ട്രോള്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ബൊളീവിയയില്‍ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

എബോളക്ക് സമാനമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് (Chapare mammarenavirus) ശരീര ദ്രവങ്ങളിലൂടെയാണ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. സിഡിസിയുടെ വെബ് സൈറ്റില്‍ ഇതുസംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എബോളയെക്കാള്‍ മാരകമാണ് ഈ വൈറസ് എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. 2019 ല്‍  ബൊളീവിയയിലെ രണ്ടു പേരിലാണ് ഈ വൈറസ് കണ്ടെത്തിയത്. ഇവരില്‍ നിന്നും രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കം കൂടി രോഗം പകര്‍ന്നു. ചപാരെ വൈറസ് മൂലം മൂന്ന് മരണമാണ് ബൊളീവിയയില്‍ ഉണ്ടായത്.

പനി, വയറുവേദന, ഛര്‍ദി, പേശിവേദന, എബോളക്ക് സമാനമായി ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍ എന്നിവയാണ് മുഖ്യ രോഗ ലക്ഷണങ്ങള്‍. വൈറസ് ബാധയേറ്റ് നാല് മുതല്‍ 21 ദിവസങ്ങള്‍ വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകുമെന്ന് സിഡിസി പഠനം വ്യക്തമാക്കുന്നു. ചപാരെ വൈറസിന്റെ ഉറവിടം എലികളാണെന്നാണ് കരുതുന്നത്. എലികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം, എലിയുടെ മൂത്രം, വിസര്‍ജ്യങ്ങള്‍ എന്നിവയിലൂടെയാവാം ഈ വൈറസ് മനുഷ്യരില്‍ കടന്നു കൂടിയത് എന്നാണ് കരുതുന്നത്.

ബൊളീവിയയിലെ ചപാരെ പ്രവിശ്യയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. അതു കൊണ്ടു വൈറസിനെ ചപാരെ വൈറസ് എന്ന് വിളിക്കപ്പെട്ടു. ചപാരെ വൈറസിന് ഇതുവരെ കൃത്യമായ വാക്‌സിനോ ചികിത്സയോ കണ്ടു പിടിച്ചിട്ടില്ല. നിലവില്‍ കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത് പോലെ കൃത്യമായ ഐസോലേഷന്‍ പരിചരണമാണ് നല്‍കുന്നത്.

ചപാരെ മൂലം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണ നിരക്ക് കുറവാണ്. എങ്കിലും ഈ രോഗം മനുഷ്യരിലേക്ക് വ്യാപകമായി കടന്നാല്‍ എബോളക്ക് സമാനമായ ദുരന്തമായിരിക്കും സൃഷ്ടിക്കുക എന്നാണ് വിദഗ്ധര്‍ പറയുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.