വിവാഹ വാഗ്ദാനം നല്‍കി വശത്താക്കിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തതായി പരാതി

ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി വശത്താക്കി മുപ്പതുകാരിയായ യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തതായി പരാതി. ചാമരാജ്‌പേട്ട പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥ് ബിരാദാര്‍(27) ക്കെതിരെയാണ് ബെംഗളൂരു സ്വദേശിനിയായ യുവതി  ധര്‍മ്മസ്ഥല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ യുവതി തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് വിശ്വനാഥ് ആരോപിച്ചു.

മൂന്ന് മാസം മുമ്പാണ് തന്റെ ലാപ്‌ടോപ് കളവ് പോയതായുള്ള പരാതി കൊടുക്കാന്‍ യുവതി ചാമരാജ്‌പേട്ട പോലീസ് സ്റ്റേഷനിലെത്തുന്നത്. കേസന്വേഷണം നടക്കുന്നതിനിടയില്‍ താനുമായുള്ള വിശ്വനാഥന്റെ സൗഹൃദവും വളര്‍ന്നതായും യുവതി പറയുന്നു. ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നതിനാല്‍ വിശ്വനാഥ് തന്നെ നിരന്തരം വിളിക്കുകയും പലപ്പോഴും തനിച്ച് കാണണമെന്നും സ്വകാര്യമായി പലകാര്യങ്ങളും സംസാരിക്കാനുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പലവട്ടം അത്തരം ആവശ്യങ്ങള്‍ താന്‍ നിരസിച്ചതായും യുവതി പറഞ്ഞു. എന്നാല്‍ വിശ്വനാഥ് ഒരു ദിവസം കളവ് പോയ ലാപ്‌ടോപ്പ് കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും,നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്നെ കൂട്ടി സി.ഐ.ഡി ഓഫിസില്‍ പോയ വിശ്വനാഥ് തന്നെ ഇഷ്ടമാണെന്നും പറഞ്ഞു. പിന്നീട് പലപ്രാവശ്യം വിശ്വനാഥ് ഇത് ആവര്‍ത്തിച്ചു. സൗഹൃദം ക്രമേണ വിവാഹ വാഗ്ദാനം വരെ എത്തി. അദ്ദേഹവുമായുള്ള സൗഹൃദം വ്യാജമല്ലെന്ന് തനിക്ക് തോന്നിയതിനാല്‍ താന്‍ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. അതുപ്രകാരം ഞങ്ങള്‍ വിവാഹതിരാകാന്‍ ഒക്ടോബര്‍ എട്ടിന് ധര്‍മ്മസ്ഥലയിലേക്ക് പോയി. അവിടെ ഒരു ഗസ്റ്റ് ഹൗസില്‍ താമസ സൗകര്യം ഒരുക്കിയിരുന്നു. അവിടെ വെച്ച് വിശ്വനാഥ് തന്റെ എതിര്‍പ്പ് വകവയ്ക്കാതെ തന്നെ ബലാത്സംഗം ചെയ്യുകയും ശരീരമാസകലം കടിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. നവംബര്‍ പതിനൊന്നിന് വിശ്വനാഥ് താനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി.

അതേസമയം, വിശ്വനാഥ് യുവതിക്കെതിരെ മറ്റൊരു കേസ് ധര്‍മ്മസ്ഥല പോലീസ് സ്റ്റേഷനില്‍ നല്‍കി. യുവതി തന്നോട് പത്ത് ലക്ഷം രൂപ ആവശ്യപ്പട്ടതായും കൊടുത്തില്ലെങ്കില്‍ തനിക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. ലാപ്പ്‌ടോപ്പ് കളവ് പോയെന്ന പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ വന്ന യുവതി തന്നെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും വിശ്വനാഥ് പരാതിയില്‍ പറയുന്നു. നവംബര്‍ എട്ടിന് യുവതി തന്നോട് ബസവനഗുഡിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും അവിടെ വെച്ച് യുവതിയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യം നിരസിച്ച താന്‍ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്ന് യുവതിയോട് പറയുകയും ചെയ്തു. എന്നാല്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന യുവതി അവിടെ വെച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയും അതിന് മുമ്പ് തന്റെ മരണത്തിന് ഉത്തരവാദി വിശ്വനാഥ് ആണെന്നുള്ള കുറിപ്പ് എഴുതി വെക്കുമെന്നും ഭീഷണിപ്പെടുത്തി. പിറ്റേന്ന് യുവതി തന്നെ കൂട്ടി ധര്‍മ്മസ്ഥലയിലേക്ക് പോവുകയും അവിടെ വെച്ച് പത്ത് ലക്ഷം രൂപ തന്നോട് ആവശ്യപ്പെടുകയും ചെയ്തു. കൊടുത്തില്ലെങ്കില്‍ തനിക്കെതിരെ പോലീസില്‍ ബലാത്സംഗ പരാതി കൊടുക്കുമെന്നും തന്റെ ഔദ്യോഗിക ജീവിതവും, വ്യക്തി ജീവിതവും നശിപ്പിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായും വിശ്വനാഥ് പരാതിയില്‍ പറയുന്നു.

എന്നാല്‍ യുവതി മറ്റു പലര്‍ക്കുമെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതായി ധര്‍മ്മസ്ഥല പോലീസ് പറയുന്നു. ഈ യുവതി നല്‍കിയ ഇതേ രീതിയിലുള്ള പരാതികള്‍ ബെംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉള്ളതായും ധര്‍മ്മസ്ഥല പോലീസ് പറഞ്ഞു. വിശ്വനാഥ് ബിരാദാറിന്റ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ ഐപിസി 389 വകുപ്പ് പ്രകാരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പോലീസ് ഇപ്പോള്‍.  യുവതിയുടെ പരാതിയില്‍ ധര്‍മ്മസ്ഥല പോലീസ് ഐപിസി 376( ബലാത്സംഗം) ഐപിസി 323(അക്രമം) എന്നീ വകുപ്പുകള്‍ പ്രകാരം വിശ്വനാഥിനെതിരെയും കേസെടുത്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.