Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി

ബെംഗളൂരു : കര്‍ണാടകയില്‍ ഗോവധ നിരോധനം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിനായി നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായി മുന്‍ സംസ്ഥാന മന്ത്രി കൂടിയായ രവി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് കാറ്റില്‍ ബില്‍ നിയമം മന്ത്രിസഭയില്‍ പാസാക്കാനും അടുത്ത നിയമസഭയില്‍ ഇത് അവതരിപ്പിക്കാനും സംസ്ഥാന മൃഗ സംരംക്ഷണ വകുപ്പ് മന്ത്രിയായ പ്രഭു ചവാനോയ് ആവശ്യപ്പെട്ടതായും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

നേരത്തെ വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനം നിയമ വിരുദ്ധമാക്കിയുള്ള അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിവാഹത്തിന് വേണ്ടി മതം മാറുന്നത് നിരോധിച്ചുള്ള നിയമം കര്‍ണാടകയിലും നടപ്പാക്കുമെന്ന് സി ടി രവി പറഞ്ഞിരുന്നു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ കഠിനശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന മന്ത്രി സഭയില്‍ ടൂറിസം സാംസ്‌കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സി ടി രവി ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞടുത്തതിനെ തുടര്‍ന്നാണ് രാജി വെച്ചത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.