ട്രെയിനിന്‍റെ എഞ്ചിനില്‍ കയറി സെല്‍ഫി; 14 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

ചെന്നൈ : ട്രെയിനിന്‍റെ എഞ്ചിനില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 14 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്നാട്ടിലെ തിരുനല്‍വേലിയിലാണ് സംഭവം. തിരുനെൽവേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ എഞ്ചിനില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ജ്ഞാനേശ്വരൻ ആണ് മരിച്ചത്.

അപകടം നടക്കുന്ന സമയത്ത് തൊട്ടുത്ത പ്ലാറ്റ്ഫോമില്‍  ജ്ഞാനേശ്വരന്‍റെ അച്ഛനുമുണ്ടായിരുന്നു. സിവിൽ സപ്ലൈസ്  വകുപ്പിലാണ് കുട്ടിയുടെ പിതാവിന് ജോലി. റെയിൽ‌വേ സ്റ്റേഷനിൽ പരിശോധന ജോലികൾ ഉള്ളതിനാൽ ജൂനിയർ ക്വാളിറ്റി ഇൻസ്പെക്ടറായ പിതാവ് മകനെ കൂടെ സ്റ്റേഷനിലേക്ക് കൊണ്ടുന്നു. ഇവിടെ വച്ചാണ് അപകടം നടന്നത്.

സ്റ്റേഷനിലെത്തിയ പതിനാലുകാരന്‍ അച്ഛന്‍ ജോലി ചെയ്യുന്ന പ്ലാറ്റ് ഫോമിന് തൊട്ടപ്പുറത്ത് കിടന്നിരുന്ന ട്രെയിനിന്‍റെ എഞ്ചിനിലേക്ക് സെല്‍ഫിയെടുക്കാന്‍ കയറി. സെല്‍ഫി ശ്രമത്തിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. കൗമാരക്കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.