Follow the News Bengaluru channel on WhatsApp

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേർസിന് തോൽവി

ബാംബോലിം (ഗോവ) : ഏഴാമത് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ് റ്റേർസിന് തോൽവി തുടക്കം. പുതിയ പരിശീലകനു കീഴിൽ പുതുക്കിപ്പണിത ടീമുമായി എത്തിയ ബ്ലാസ്റ്റേഴ്സിനെ നിലവിലെ ചാംപ്യൻമാരായ എടികെ മോഹൻ ബഗാനാണ് തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെ മോഹൻ ബഗാന്റെ വിജയം. ഫിജി സ്ട്രൈക്കർ റോയ് കൃഷ്ണയാണ് എടികെയുടെ വിജയഗോൾ നേടിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം 67–ാം മിനിറ്റിലാണ് ജയത്തിലേക്ക് നയിച്ച ഗോൾ പിറന്നത്. അപകടം സൃഷ്ടിച്ച് സ്വന്തം ഗോൾമുഖത്തെത്തിയ പന്ത് അടിച്ചകറ്റുന്നതിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിന് വഴിവച്ചത്. വലതുവിങ്ങിലൂടെ കുതിച്ചെത്തി മൻവീർ സിങ് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പന്ത് നീട്ടുമ്പോൾ അപകടമൊഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് സമയമുണ്ടായിരുന്നു. അതുവരെ ജാഗ്രതയോടെ പോസ്റ്റിനു മുന്നിൽ നിലയുറപ്പിച്ച പ്രതിരോധനിരയ്ക്ക് സംഭവിച്ച ജാഗ്രതക്കുറവ് റോയ് കൃഷ്ണ മുതലെടുത്തു. ഓടിയെത്തി റോയ് കൃഷ്ണ തൊടുത്ത ഷോട്ട് നേരെ വലയിൽ. സ്കോർ 1–0.

ആല്‍ബിനോ ഗോമെസിനെ വലയ്ക്ക് മുന്നില്‍ നിര്‍ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിന് തുടക്കം കുറിച്ചത്. പ്രതിരോധത്തില്‍ ബകാരി കോനെ, കോസ്റ്റ ന്യമോയിന്‍സു, ജെസെല്‍ കര്‍ണെയ്‌റോ എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, വിസെന്റെ ഗൊമെസ്, കെ.പ്രശാന്ത്, സഹല്‍ അബ്ദുള്‍ സമദ് എന്നിവരും ഗാരി ഹൂപ്പര്‍, റിത്വിക് ദാസ്, നൊങ്ദാമ്പ നൗറെം എന്നിവര്‍ മുന്നേറ്റത്തിലും ഇടംകണ്ടു. എടികെ മോഹന്‍ ബഗാന്‍ മുന്നേറ്റത്തില്‍ റോയ് കൃഷ്ണയെയും എഡു ഗാര്‍ഷ്യയെയും അണിനിരത്തി. മൈക്കേല്‍ സുസൈരാജ്, ഹാവിയര്‍ ഹെര്‍ണാണ്ടസ്, കാള്‍ മക്ഹഗ്, പ്രണോയ് ഹാള്‍ദെര്‍ എന്നിവര്‍ മധ്യനിരയില്‍. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കന്‍, പ്രബീര്‍ ദാസ്, ടിരി, പ്രീതം കോട്ടല്‍ എന്നിവര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ അരിന്ദം ഭട്ടാചാര്യ.

കളിയുടെ മൂന്നാം മിനിറ്റില്‍തന്നെ എടികെ ബഗാന് മികച്ച അവസരം കിട്ടി. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് കൃത്യമായി റോയ് കൃഷ്ണയുടെ കാലുകളിലാണ് കിട്ടിയത്. പക്ഷേ, റോയ് കൃഷ്ണയ്ക്ക് കൃത്യമായി തൊടുക്കാനായില്ല. . ഇരുപത്തിനാലാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് കളിയിലെ ആദ്യ കോര്‍ണര്‍ കിട്ടിയതും മുതലാക്കാനായില്ല. മുപ്പത്തിനാലാം മിനുട്ടില്‍ റോയ് കൃഷ്ണയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ കോസ്റ്റയുടെ മറ്റൊരു ഇടപെടല്‍ ബ്ലാസ്‌റ്റേഴ്‌സിനെ കാത്തു. ഗാര്‍ഷ്യയുടെ മുന്നേറ്റത്തെ കോസ്റ്റ നിര്‍വീര്യമാക്കി. മുപ്പത്തേഴാം മിനുട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച നീക്കമുണ്ടായത്. തുടര്‍ച്ചയായ എടികെ ബഗാന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കിയശേഷം ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം കുതിച്ചു. ഇടതുപാര്‍ശ്വത്തില്‍ നിന്ന് നൊങ്ദാമ്പ നോറെമിന്റെ ഉശിരന്‍ ക്രോസ് ഹൂപ്പറെ ലക്ഷ്യം വെച്ച് എടികെ ബോക്‌സിലേക്ക് ചെരിഞ്ഞിറങ്ങി. സുഭാശിഷ് ഹൂപ്പറെ തടയാനായി ചാടി. ഇരുവര്‍ക്കും പന്ത് കൃത്യമായി കിട്ടിയില്ല. പന്ത് വീണത് റിത്വികിന് മുന്നില്‍. രണ്ടടി ദൂരം മാത്രം. പക്ഷേ, എത്തിപ്പിടിക്കാനായില്ല. ഇടതുപാര്‍ശ്വത്തില്‍ പ്രശാന്ത്-റിത്വിക് പാട്‌നര്‍ഷിപ്പില്‍ ആക്രമണങ്ങളുണ്ടായി. ആദ്യപകുതി അവസാനിക്കുമ്പോള്‍ 62 ശതമാനം ആയിരുന്നു പന്തിന്‍മേല്‍ ബ്ലാസ്‌റ്റേഴ്‌സിനുള്ള നിയന്ത്രണം.

രണ്ടാംപകുതിയുടെ തുടക്കംതന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയായിരുന്നു. അമ്പതാം മിനുട്ടില്‍ ജെസെല്‍ കര്‍ണെയ്‌റോ ഇടതുപാര്‍ശ്വത്തിലൂടെ നടത്തിയ കുതിപ്പ് എടികെ ഗോള്‍മുഖത്തെത്തി. ബോക്‌സിലേക്ക് പാഞ്ഞ ക്രോസ് എടികെ പ്രതിരോധത്തിന് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ബോക്‌സിന്റെ വലതുഭാഗത്ത് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു സഹലിന് അവസരം വിനിയോഗിക്കാനും പറ്റിയില്ല. ഇടതു വിങ്ങിലൂടെയുള്ള കര്‍ണെയ്‌റോയുടെ ശ്രമങ്ങള്‍ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ചെറുത്തുനിന്നു. അമ്പത്തൊമ്പതാം മിനുട്ടില്‍ നൊങ്ദാമ്പയ്ക്ക് പകരം സെയ്ത്യാസെന്‍ കളത്തിലേക്ക്. ഇറങ്ങിയപാടെ എടികെ ഗോള്‍ കീപ്പര്‍ അരിന്ദത്തെ പരീക്ഷിച്ച് സെയ്ത്യാസെന്‍ തൊടുത്ത ഷോട്ട് മഞ്ഞപ്പട ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. അറുപത്തേഴാം മിനിറ്റില്‍ ഇടതു ഭാഗത്തിലൂടെ മന്‍വീര്‍ സിങ് നടത്തിയ മുന്നേറ്റമാണ് മോഹന്‍ബഗാന്റെ ഗോളിലേക്ക് വഴിതുറന്നത്. മന്‍വീറിന്റെ ക്രോസ് കൃത്യമായി തടയുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് വീഴ്ച പറ്റി. ഓടിയെത്തിയ റോയ് കൃഷ്ണ ആല്‍ബിനോയെ കീഴടക്കി. 86ാം മിനുറ്റില്‍ സഹലിന് പകരം ലാല്‍റുവതാരയും ബെക്കാരി കോനെക്ക് പകരം ഫാക്കുന്‍ഡോ പെരേരയും കളത്തിലിറങ്ങി. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചെങ്കിലും എടികെ പ്രതിരോധം മറികടക്കാനായില്ല.

നവംബര്‍ 26ന് ബാംബോളിമിലെ ഇതേവേദിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്തമത്സരം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.