കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്ന് ‘റെംഡെസിവിർ’ നീക്കി

കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്ന് റെംഡെസിവിറിനെ നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന. കോവിഡിനെതിരെ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്രദമായി ഈ മരുന്ന് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, അതിന് തക്ക തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ അവ്യക്തതകളോട് കൂടി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് മരുന്ന് നല്‍കാനാവില്ലെന്നും ആരും അത് ചെയ്യരുതെന്നും നേരത്തേ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മരുന്നുകളുടെ പട്ടികയില്‍ നിന്ന് ഇതിനെ നീക്കം ചെയ്തതായും അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളിലും കോവിഡ് ചികിത്സക്ക് നല്‍കുന്ന ആന്റി വൈറല്‍ മരുന്നാണ് റെംഡെസിവിര്‍. കോവിഡ് ചികിത്സയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ റെംഡെസിവിറിന് കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഇതിന്റെ ഉപയോഗം വ്യാപകമായത്. പല അന്താരാഷ്ട്ര മരുന്ന് നിര്‍മ്മാതാക്കളും ദരിദ്രരാജ്യങ്ങള്‍- ഇടത്തരം രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് റെംഡെസിവിര്‍ വലിയതോതില്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങളുടെ അറിവിലുള്ളതല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.