അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹാജരാവാന്‍ ഡി കെ ശിവകുമാറിന് സിബിഐയുടെ നോട്ടീസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കേസുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന് സിബിഐ വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം ഇത് രണ്ടാം തവണയാണ് സിബിഐ ഡി.കെ. ശിവകുമാറിന് നോട്ടീസ് നല്‍കുന്നത്. നവംബര്‍ 19ന് ആദ്യം തന്നോട് നേരിട്ട് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നതായി ഡി.കെ. ശിവകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അന്ന് മകളുടെ വിവാഹ നിശ്ചയവുമായിരുന്നതിനാല്‍ ഹാജരാകാന്‍ സാധിച്ചില്ല. നോട്ടീസ് സിബിഐ തന്റെ ഓഫീസില്‍ കൊടുക്കുകയാണ് ചെയ്തത്. ഈ മാസം 23ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കിയതായും ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

എന്നാല്‍ അന്ന് ഉത്തര കര്‍ണാടകയിലെ ചില ജില്ലകള്‍ സന്ദര്‍ശിക്കേണ്ടതുള്ളതിനാല്‍ നേരിട്ട് ഹാജരാകല്‍ മറ്റൊരു ദിവസത്തേക്ക് നീട്ടി വെക്കാന്‍ താന്‍ സിബിഐ ഉദ്യോഗസ്ഥരോട്ആ വശ്യപ്പെട്ടതായും, നവംബര്‍ 25ന് താന്‍ നേരിട്ട് സിബിഐ ഓഫീസില്‍ ഹാജരാകുമെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

അഴിമതി ആരോപണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ സിബിഐ ഡി.കെ.ശിവകുമാറിന്റ കര്‍ണാടകയിലേയും, മുംബൈ, ഡല്‍ഹി, എന്നിവടങ്ങളിലേയും പതിനാല് സ്ഥലങ്ങളിലും ഡി.കെ. ശിവകുമാറിന്റെ സഹോദരനും, ബെംഗളൂരു റുറല്‍ എംപി യുമായ ഡി.കെ സുരേഷിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന്റ പേരില്‍ സിബിഐ ഡി.കെ.ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.