Follow the News Bengaluru channel on WhatsApp

ബൗറിംഗ് മെഡിക്കല്‍ കോളേജിന്റെ പേരു മാറ്റി: ഇനി മുതല്‍ അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

ബെംഗളൂരു: ശിവാജി നഗറില്‍ സ്ഥിതി ചെയ്യുന്ന ബൗറിംഗ് ആന്റ് ലേഡി കര്‍സണ്‍ മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്റര്‍ മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തു. ഇനി മുതല്‍ ശ്രീ അടല്‍ ബിഹാരി വാജ്‌പേയി മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലാണ് അറിയപെടുക. പേരു മാറ്റിയ വിവരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ സുധാകര്‍ ആണ് അറിയിച്ചത്.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ബൗറിംഗ് ആശുപത്രി 1868 മൈസൂര്‍ കമ്മീഷണറായിരുന്ന ലെവിന്‍ ബെന്‍ത്ഥന്‍ ബൗറിംഗാണ് ഉദ്ഘാടനം ചെയ്തത്. ലേഡി കഴ്സണ്‍ എന്നായിരുന്നു ആശുപത്രിയുടെ തുടക്കം മുതലുള്ള പേര്. പിന്നീട് ബൗറിംഗിന്റെ പേര് കൂടി കൂട്ടി ചേര്‍ത്ത് ബൗറിംഗ് ആന്റ് ലേഡി കഴ്‌സണ്‍ എന്നാക്കുകയായിരുന്നു ഒന്നര നൂറ്റാണ്ടിന് ശേഷമാണ് പുതിയ പേരിലേക്ക് ഈ ആതുരാലയം മാറുന്നത്. 2018-2019 ലാണ് ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തപ്പെട്ടത്. പ്രതിവര്‍ഷം അമ്പത് വിദ്യാര്‍ത്ഥികളാണ് ഇവിടെ മെഡിക്കല്‍ പഠനത്തിന് പ്രവേശനം നേടുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.