Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ്

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരുവിൽ നിന്നും അമേരിക്കയുടെ സിലിക്കൺ വാലിയായ സാൻഫ്രാൻസിസ്കോയിലേക്ക് എയർ ഇന്ത്യ നേരിട്ടുള്ള നോൺ-സ്റ്റോപ് വിമാന സർവ്വീസ് പ്രഖ്യാപിച്ചു. 2021 ജനുവരി പതിനൊന്നിനാണ് ആദ്യ ഫ്ലൈറ്റ്. ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും സർവ്വീസെന്ന് കെംപെ ഗൗഡ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ വ്യക്തമാക്കി. വിവിധ കോർപ്പറേറ്റ് കമ്പനികൾ നിരന്തരം ആവശ്യപ്പെട്ട ഒന്നായിരുന്നു ബെംഗളൂരുവിൽ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ്. ഇത് യാത്രക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി അമേരിക്കയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളുമായി എളുപ്പത്തിൽ സമ്പർക്കം സ്ഥാപിക്കാൻ സാധ്യമാക്കുന്നതും കൂടിയാണെന്ന് അധികൃതർ പറഞ്ഞു.

238 പേർക്ക് യാത്ര ചെയ്യാവുന്ന എയർ ഇന്ത്യയുടെ 777-200 LR എയർക്രാഫ്റ്റായിരിക്കും ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും പറന്നുയരുക. ലോകത്ത് മുൻപന്തിയിലുള്ള നാൽപ്പത്തിയഞ്ച് ഡിജിറ്റൽ അഡ്വാൻസ്ഡ് സിറ്റികളിൽ ബെംഗളൂരുവും, സാൻഫ്രാൻസിസ്കോയുമാണ് ഒന്നും, രണ്ടും സ്ഥാനത്തുള്ളതെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.

രണ്ട് റെക്കോഡുകളാണ് ഈ സർവ്വീസ് വഴി എയർ ഇന്ത്യക്ക് കൈവരാൻ പോകുന്നത്. ഏറ്റവും നീളമേറിയതും (14000 ധികം കി.മി), ഏറ്റവും ദൈർഘ്യമേറിയതും(16 മണിക്കൂർ). നവംബർ 25 മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായും അധികൃതർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.