ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി പിന്നിട്ടു. ആറ് ലക്ഷത്തോളം പുതിയ കേസുകളാണ് (609,207) ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 60,720,501 ആയി ഉയര്‍ന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. 1,426,834 പേര്‍ മരിച്ചു.  42,031,578 പേര്‍ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

അമേരിക്കയാണ് കോവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമത്. 1,78,614 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞു. 268,219 പേര്‍ മരിച്ചു.എഴുപത്തേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍​ ​കോവിഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 92​ ​ല​ക്ഷം ​ക​ട​ന്നു. ക​ഴി​ഞ്ഞ ദിവസം​ 46,314 പേ​ര്‍​ക്കാണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത് ​​ 92,50,649 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 86,65,103 പേര്‍ രോഗമുക്തി നേടി.​ ​മ​ര​ണം​ 1,36,073.  4,49,473​ ​പേ​രാ​ണ് ഇപ്പോള്‍ ​ചി​കി​ത്സ​യി​ലു​ള്ള​ത്.​

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. 61,66,898 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,70,799 പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. യൂറോപ്യന്‍ രാജ്യങ്ങളില്‍ രണ്ടാം ഘട്ട രോഗവ്യാപനം ശക്തമാണ്. രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കാനായില്ലെങ്കില്‍ യൂറോപ്പില്‍ മൂന്നാം ഘട്ട വ്യാപനം അനിയന്ത്രിതമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.