Follow the News Bengaluru channel on WhatsApp

വാഹനാപകടത്തിനിടെ തോട്ട പൊട്ടിത്തെറിച്ച് 17 കാരന് ദാരുണാന്ത്യം

ബെംഗളൂരു : കാട്ടുപന്നിയെ വേട്ടയാടാനുള്ള യാത്രക്കിടെ ഉണ്ടായ വാഹനാപകടത്തിൽ തോട്ടപ്പൊട്ടിതെറിച്ച് പതിനേഴുകാരൻ മരിച്ചു. ഇന്നലെ ബെലഗാവിയിലെ കാനാപുർ വനമേഖലയിലാണ് അപകടമുണ്ടായത്. ശിവമൊഗ സ്വദേശി ഗിരീഷ് രാജ് പുത്രയാണ് മരിച്ചത്.

കാനാപൂർ വനമേഖലയയിലേക്ക് കാട്ടുപന്നികളെ വേട്ടയാടാനായി തോട്ടയുമായി ബൈക്കിൽ പോകുന്നതിനിടെ ബൈക്ക് എതിരേ വന്ന ട്രാക്ടറുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഗിരീഷിനൊപ്പം രണ്ടു കൂട്ടുകാർ കൂടി ബൈക്കിലുണ്ടായിരുന്നു. സ്ഫോടകവസ്തുക്കൾ കരുതിയ സഞ്ചി ഗിരീഷിൻ്റെ കൈയിലായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചു വീണ ഗിരീഷിൻ്റെ ശരീരത്തിലൂടെ ട്രാക്ടറിൻ്റെ ടയർ കയറിയതോടെ ഉഗ്രശബ്ദത്തിൽ തോട്ട പൊട്ടിതെറിക്കുകയായിരുന്നു.

സ്ഫോടനത്തിൽ ഗിരീഷിൻ്റെ ശരീര ഭാഗങ്ങൾ ചിന്നിച്ചിതറി. ട്രാക്ടർ ഡ്രൈവർക്കും ഗിരീഷിന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ട്രാക്ററിനും കേടുപാടുകൾ സംഭവിച്ചു. ശബ്ദം കേട്ട് കുതിച്ചെത്തിയ പരിസരവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.