2019-20 സാമ്പത്തിക വര്‍ഷം കാംപ്‌കോ നേടിയത് 32.24 കോടി രൂപ അറ്റാദായം
മംഗളൂരു: മംഗളൂരു ആസ്ഥാനമായുള്ള കേന്ദ്ര അടക്ക വിപണന സംസ്‌ക്കരണ സഹകരണ കേന്ദ്രം (കാംപ്‌കോ) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 32.24 കോടി രൂപ അറ്റാദായം നേടിയതായി പ്രസിഡന്റ് സതീഷ് ചന്ദ്ര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വേളയിലെ പ്രതിസന്ധികള്‍ക്കിടയിലും കമ്പനി 1848 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലയളവില്‍ കര്‍ഷകരില്‍ നിന്ന് അടക്ക സംഭരിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നതിനാല്‍ കിലോഗ്രാമിന് ഇരുനൂറു രൂപയായിരുന്ന അടക്കയുടെ വില നാനൂറ് രൂപ വരെ എത്തി. കാംപകോയുടെ ചരിത്രത്തില്‍ ഇത് റെക്കോഡ് വിലയാണെന്ന് സതീഷ് ചന്ദ്ര പറഞ്ഞു. 1535.38 കോടി രൂപയുടെ അടക്ക വില്‍പ്പനക്ക് പുറമെ കുരുമുളക്, റബ്ബര്‍, കൊക്കോ എന്നിവയും കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് വിപണനം ചെയ്തു. കൂടാതെ 231 കോടി രൂപയുടെ ചോക്കലേറ്റും 2.82 കോടി രൂപയുടെ കോപ്പര്‍ സള്‍ഫേറ്റും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വില്‍ക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ജനുവരി മുതല്‍ ‘കാംപ്‌കോ ഓണ്‍ വീല്‍സ്’ എന്ന പേരില്‍ കര്‍ഷകരുടെ വീടുകളില്‍ നിന്ന് അടക്ക നേരിട്ട് ശേഖരിക്കും. ഇതിന്റെ മുന്നോടിയായി പുത്തൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നും അയ്യായിരം ക്വിന്റല്‍ അടക്ക സംഭരിച്ചു.
ഡയാലിസിസ്, ആന്‍ജിയോപ്ലാസ്റ്റി, ഹൃദയ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നീ അസുഖങ്ങളാല്‍ കഷ്ടതയനുഭവിക്കുന്ന കാംപ്‌കോയുടെ സജീവാംഗങ്ങള്‍ക്ക് വൈദ്യ സഹായ ധനം വര്‍ദ്ധിപ്പിക്കാനും കമ്പനി തീരുമാനിച്ചതായി സതീഷ് ചന്ദ്ര പറഞ്ഞു.
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനായി മംഗളൂരുവിലെ ബൈക്കംപാടി, ബെല്‍ത്തങ്ങാടി, കേരളത്തില്‍ തൃശൂര്‍ എന്നിവടങ്ങളില്‍ മാസ്റ്റര്‍ ഗോഡൗണുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
ശങ്കര നാരായണ ഭട്ട് (വൈസ് പ്രസിഡന്റ്), എച്ച.എം. കൃഷ്ണ കുമാര്‍ (മാനേജിംഗ് ഡയറക്ടര്‍) തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.