Follow the News Bengaluru channel on WhatsApp

കര്‍ണാടക എംബിബിഎസ് പരീക്ഷകള്‍ മാറ്റിവെച്ചു

ബെംഗളൂരു : വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് എംബിബിഎസ് പരീക്ഷകള്‍ മാറ്റിവെച്ചു. ജനുവരി 17 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം ഒന്നാം വര്‍ഷ പരീക്ഷകള്‍ ഫെബ്രുവരി എട്ടിനും രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് രണ്ടിനും, മൂന്ന് നാല് വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 21 നുമാണ് ആരംഭിക്കുക.=. ഡിസംബര്‍ ഒന്നു മുതല്‍ കോളേജുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും.

ക്ലാസുകള്‍ ആരംഭിച്ച് ഒന്നര മാസത്തിനുള്ളില്‍ പരീക്ഷകള്‍ നടത്താനുള്ള യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. ബെല്‍ഗാവി, ബീദര്‍ എന്നിവിടങ്ങളില്‍ ഇതിനെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയിരുന്നു. പരീക്ഷകൾ മാറ്റിവെക്കാനായി നടത്തിയ ട്വിറ്റർ കാമ്പയിനിൽ 25000 ഓളം പേരാണ് പങ്കെടുത്തത്. കൂടാതെ സർവകലാശാലക്കും വിവിധ മെഡിക്കൽ കോളേജ് മേധാവികൾക്കും വിദ്യാർത്ഥി സംഘടനകൾ നിവേദനം നൽകിയിരുന്നു.

Key Topic :MBBS examination in Karnataka postponed

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.