Follow the News Bengaluru channel on WhatsApp

ബിജെപിയും ആര്‍എസ്എസും ജനങ്ങളെ ഭിന്നിപ്പിക്കുന്നു – മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബെംഗളൂരു : ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ബി ജെ പിയും ആര്‍ എസ് എസും രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഡോ. അംബേഡ്ക്കറുടെ ചരമദിനത്തോടനുബന്ധിച്ച് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. ജനങ്ങളെ വിഭജിക്കുന്നത് രാജ്യത്തെ വിഭജിക്കുന്നതിന് തുല്ല്യമാണെന്നും ഖാര്‍ഗെ പറഞ്ഞു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. ആദ്യം ജനങ്ങളെ മതം, ജാതി ഭാഷ എന്നിവയുടെ പേരില്‍ വിഭജിച്ചു. എന്നാല്‍ ഇപ്പോള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കളുടെ പേരിലാണ് വിഭജിക്കുന്നത്. മതം ജാതി എന്നിവക്കതീതമായിട്ടാവണം നിയമം കൊണ്ടുവരേണ്ടത്. എന്നാല്‍ ഇപ്പോള്‍ സമൂഹത്തെ വേര്‍തിരിക്കുന്ന വിധത്തിലാണ് നിയമങ്ങള്‍ കൊണ്ടുവരുന്നത്. സാമ്പത്തിക വികസനത്തെ കുറിച്ചു പറയുന്ന ബിജെപി സര്‍ക്കാര്‍ ചിലരെ സഹായിക്കാന്‍ മാത്രമാണ് നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.