Follow the News Bengaluru channel on WhatsApp

സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം: കേന്ദ്രമന്ത്രിയില്‍ നിന്ന് പുരസ്‌ക്കാരം നിരസിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി :കര്‍ഷക സമരത്തിനു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിയുടെ കൈയില്‍ നിന്നും വാങ്ങാനിരുന്ന പുരസ്‌ക്കാരം നിരസിച്ച് പഞ്ചാബില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ഡോ. വരീന്ദര്‍ പാല്‍ സിംഗ്.

പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റാണ് ലുധിയാനയില്‍ നിന്നുള്ള ഡോ. വരീന്ദര്‍പാല്‍ സിംഗ്. ഫെര്‍ട്ടിലൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപായിയില്‍ ങ്കളാഴ്ചയായിരുന്നു അവാര്‍ഡ് ദാനം. കാര്‍ഷിക മേഖലയിലെ സംഭാവനകളാണ് 48കാരനായ വരീന്ദര്‍ പാല്‍ സിംഗിനെ ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

അവാര്‍ഡിനായി വരീന്ദര്‍പാല്‍ സിംഗിന്റെ പേര് വിളിച്ചപ്പോള്‍, വേദിയിലെത്തിയ ശേഷം പുരസ്‌കാരം നിരസിക്കുന്നതായി വരീന്ദര്‍പാല്‍ സിംഗ് അറിയിക്കുകയായിരുന്നു. മാത്രമല്ല, കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയില്‍ വെച്ച് ഫെര്‍ട്ടിലൈസേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ഡോ. സതീഷ് ചന്ദറിന് കൈമാറുകയും ചെയ്തു.

കര്‍ഷകര്‍ തെരുവിലായിരിക്കുമ്പോള്‍ ഈ പുരസ്‌കാരം സ്വീകരിക്കാന്‍ മനഃസാക്ഷി തന്നെ അനുവദിക്കുന്നില്ലെന്നായിരുന്നു അതിന് ശേഷം അദ്ദേഹം വേദിയില്‍ പറഞ്ഞത്. കൂടാതെ, ഞങ്ങള്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നുവെന്ന് വേദിയില്‍ വെച്ച് അദ്ദേഹം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതിന് ശേഷം അദ്ദേഹം തന്റെ സീറ്റില്‍ പോയിരിക്കുകയായിരുന്നു. സംഘാടകര്‍ വീണ്ടും അദ്ദേഹത്തിന് അടുത്ത് വന്ന് ഈ അവാര്‍ഡ് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹമത് നിരസിക്കുകയായിരുന്നു. ഞാനൊരു രാഷ്ട്രീയക്കാരനോ ഭീകരവാദിയോ അല്ല എന്ന് പ്രധാനമന്ത്രിക്കുള്ള കത്തില്‍ വരീന്ദര്‍ പാല്‍ സിംഗ് പറഞ്ഞിരിക്കുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.