Follow the News Bengaluru channel on WhatsApp

ഭൂപരിഷ്‌ക്കരണ ഭേദഗതി ബില്ലിനെതിരെ കര്‍ഷക പ്രതിഷേധം ശക്തം

ബെംഗളൂരു : കര്‍ണാടക സര്‍ക്കാര്‍ പാസാക്കിയ ഭൂപരിഷ്‌കരണ ബില്ലിനെതിരെ ബെംഗളൂരുവിലും സംസ്ഥാനങ്ങളുടെ വിവിധ ഇടങ്ങളിലും പ്രതിഷേധം ശക്തമായി. സര്‍ക്കാര്‍ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളില്‍ നിന്നുമെത്തിയ കര്‍ഷകര്‍ വിധാന്‍ സൗധക്കു മുന്നിലും ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനു മുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രതിഷേധക്കാരെ നേരിടാന്‍ ബെംഗളൂരു സിറ്റി കമ്മീഷണര്‍ വിധാന്‍ സൗധയുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഐക്യ ഹോരാട്ടക്കു കീഴില്‍ ഒത്തു ചേര്‍ന്ന കര്‍ഷക സംഘടനകള്‍ രാവിലെ സിറ്റി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും പ്രതിഷേധ മാര്‍ച്ചായി ഉച്ചക്ക് ഒരു മണിയോടെ വിധാന്‍ സൗധയിലേക്ക് പുറപ്പെട്ടു. ഫ്രീഡം പാര്‍ക്കിന് സമീപത്തുവെച്ച് സമരക്കാരെ പോലീസ് തടഞ്ഞു. കാര്‍ഷികോത്പന്നങ്ങളും പണിയായുധങ്ങളുമേന്തിയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മറ്റു ജില്ലകളില്‍ നിന്നും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയ കര്‍ഷകരെ വിവിധ ടോള്‍ ബൂത്തുകളില്‍ പോലീസ് തടഞ്ഞതായി സമരസംഘടനകള്‍ ആരോപിച്ചു. റായ്ച്ചൂര്‍, കല്‍ബുര്‍ഗി, ബീദര്‍, ഹുബ്ബള്ളി, വിജയനഗര എന്നിവിടങ്ങളിലും ബുധനാഴ്ച കര്‍ഷക പ്രതിഷേധങ്ങള്‍ അരങ്ങേറി.

കര്‍ഷകരല്ലാത്തവര്‍ക്കും കര്‍ഷക ഭൂമി വാങ്ങാമെന്നതാണ് 2020-ലെ ഭേദഗതി ബില്ലിലെ പ്രധാന നിര്‍ദ്ദേശം. ഈ ഭേദഗതിയോടെ കോര്‍പ്പറേറ്റുകള്‍ക്ക് സംസ്ഥാനത്ത് വന്‍ തോതില്‍ ഭൂമി വാങ്ങാമെന്നാതാണ് കര്‍ഷകര്‍ ആശങ്കയോടെ കാണുന്നത്. കഴിഞ്ഞ സെപ്തംബറിലെ വര്‍ഷകാല നിയമ സഭാ സമ്മേളനത്തിലാണ് കര്‍ണാടനിയമ സഭ ഭൂപരിഷ്‌ക്കരണ ഭേദഗതി ബില്‍ ജെഡി-എസിന്റെ പിന്തുണയോടെ പാസാക്കിയത്. ഗര്‍ണറുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് നിയമമാകും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.