Follow the News Bengaluru channel on WhatsApp

തിരുപ്പിറവിദിന ആഘോഷപരിപാടികള്‍ക്കും വിശുദ്ധ കുര്‍ബാനക്കും ഒരുങ്ങി മലങ്കര മാര്‍ത്തോമാ സഭയുടെ പള്ളികള്‍

ബെംഗളൂരു: തിരുപ്പിറവിദിന ആഘോഷപരിപാടികള്‍ക്കും,വിശുദ്ധ കുര്‍ബാനക്കും ഒരുങ്ങി മലങ്കര മാര്‍ത്തോമാ സഭയുടെ പള്ളികള്‍.

ജാലഹള്ളി എബനേസര്‍ മാര്‍ത്തോമാ പള്ളി

ജാലഹള്ളി എബനേസര്‍ മാര്‍ത്തോമാ പള്ളിയില്‍  കരോള്‍ ഡിസംബര്‍ 20 ന് വൈകിട്ട് 7 മണിക്ക് നടക്കും. ബെംഗളൂരു എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍. ഡോക്ടര്‍. മാത്യു
ചന്ദ്രന്‍കുന്നേല്‍ മുഖ്യ സന്ദേശം നല്‍കും. തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 5.30 നു. വികാരി റവ. ബിജു എസ്. ചെറിയാന്‍ കാര്‍മികത്വം നല്‍കും

ബെംഗളൂരു ഈസ്റ്റ് മാര്‍ത്തോമാ പള്ളി

ബെംഗളൂരു ഈസ്റ്റ് മാര്‍ത്തോമാ പള്ളിയില്‍ കരോള്‍ 20 ന് വൈകുന്നേരം 7 മണിക്ക് നടക്കും. കൊത്തന്നൂര്‍ മാര്‍ത്തോമാ ഇടവക വികാരി റവ. ബിനു ചെറിയാന്‍ മുഖ്യ സന്ദേശം നല്‍കും.
തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 7 മണിക്ക്. ഇടവക വികാരി
റവ. വി. പി ഫിലിപ്പ്, സഹ വികാരി റവ. റിജു തോമസ് ജോണ്‍ എന്നിവര്‍ കാര്‍മികത്വം നല്‍കും

ഹെബ്ബാള്‍ ജെറുസലേം മാര്‍ത്തോമാ പള്ളി

ഹെബ്ബാള്‍ ജെറുസലേം മാര്‍ത്തോമാ പള്ളിയില്‍ : കരോള്‍ 20 ന്  തിയതി വൈകുന്നേരം 5.30 നു സൂം  പ്ലാറ്റ്‌ഫോമിലൂടെ നടത്തും. സഭയുടെ  അടൂര്‍ – കോട്ടയം – കൊച്ചി  ഭദ്രാസന അധിപന്‍ ഡോക്ടര്‍ എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌ക്കോപ്പ മുഖ്യ സന്ദേശം നല്‍കും. തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 7 മണിക്ക്. ഇടവക വികാരി റവ. പ്രിന്‍സ് കോര കാര്‍മികത്വം നല്‍കും.

മാര്‍ത്തഹള്ളി സെന്റ് തോമസ് മാര്‍ത്തോമാ പള്ളി

മാര്‍ത്തഹള്ളി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന്  രാവിലെ 6.30 നു. വികാരി റവ. ഷൈജു പി. ജോണ്‍ കാര്‍മികത്വം നല്‍കും.

കെ. ആര്‍. പുരം ബഥേല്‍ മാര്‍ത്തോമാ പള്ളി

കെ. ആര്‍. പുരം ബഥേല്‍ മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന്  രാവിലെ 6 മണിക്ക്. ചെന്നൈ – ബെംഗളൂരു ഭദ്രാസന അധിപന്‍ ഡോക്ടര്‍ മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പാ മുഖ്യ കാര്‍മികത്വം നല്‍കും. ഇടവക വികാരി റവ. നൈന്നു ചാണ്ടി സഹ കാര്‍മികത്വം വഹിക്കും.

കാര്‍മേല്‍റാം സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമാ പള്ളി

കാര്‍മേല്‍റാം സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന്  തീയതി രാവിലെ 7 മണിക്ക്. ഇടവക വികാരി റവ. പ്രസാദ് മാത്യു കാര്‍മികത്വം നല്‍കും.

ബെംഗളൂരു വെസ്റ്റ് ട്രിനിറ്റി മാര്‍ത്തോമാ പള്ളി

ബെംഗളൂരു വെസ്റ്റ് ട്രിനിറ്റി മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന്  രാവിലെ 6 മണിക്ക്. ഇടവക വികാരി റവ. മാത്യു ജോര്‍ജ് കാര്‍മികത്വം വഹിക്കും.

കെങ്കേരി ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളി

കെങ്കേരി ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 6 മണിക്ക്.

കൊത്തന്നൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി

കൊത്തന്നൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍ കരോള്‍ 20 ന് വൈകുന്നേരം 7 മണിക്ക്. കുന്നംകുളം – മലബാര്‍ ഭദ്രാസന അധിപന്‍ ഡോക്ടര്‍ തോമസ് മാര്‍ തീത്തോസ് എപ്പിസ്‌ക്കോപ്പ സൂം  പ്ലാറ്റുഫോമിലൂടെ മുഖ്യ സന്ദേശം നല്‍കും. തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന്  രാവിലെ 7 മണിക്ക്. വികാരി റവ. ബിനു ചെറിയാന്‍ കാര്‍മികത്വം നല്‍കും

ജെ. പി. നഗര്‍ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍

ജെ. പി നഗര്‍ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷനില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 7 മണിക്ക്. വികാരി റവ. ഷിദിന്‍ സാമുവേല്‍ കാര്‍മികത്വം നല്‍കും.

മൈസൂരു മാര്‍ത്തോമാ പള്ളി

മൈസൂരു മാര്‍ത്തോമാ പള്ളിയില്‍ കരോള്‍ 20 ന്  വൈകിട്ട് 6 മണിക്കും, തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 6.30 നും നടക്കും. വികാരി റവ. പ്രകാശ് എബ്രഹാം കാര്‍മികത്വം നല്‍കും.

മംഗലാപുരം മാര്‍ത്തോമാ പള്ളി

മംഗലാപുരം മാര്‍ത്തോമാ പള്ളിയില്‍ കരോള്‍ 20 ന്  വൈകുന്നേരം 6 മണിക്ക്. മണിപ്പാല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. മാത്യു ഫിലിപ്പ് മുഖ്യ സന്ദേശം നല്‍കും. തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് തിയതി രാവിലെ 7.30 നു. വികാരി റവ. മനോജ് യൂഹാന്‍ കാര്‍മികത്വം നല്‍കും.

ഹോസ്‌ക്കോട്ടെ മാര്‍ത്തോമാ പള്ളി

ഹോസ്‌ക്കോട്ടെ മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 5 മണിക്ക്. വികാരി റവ. ബിജോയ് ഡാനിയേല്‍, സഹ വികാരി റവ. ലിജോ കരിപ്പുഴ എന്നിവര്‍ കാര്‍മികത്വം നല്‍കും.

ദേവനഹള്ളി ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി

ദേവനഹള്ളി ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന്  രാവിലെ 9 മണിക്ക്. വികാരി റവ. എ. സി. കുര്യന്‍ കാര്‍മികത്വം നല്‍കും

സിഡിലഗട്ട എബനേസര്‍ മാര്‍ത്തോമാ പള്ളി

സിഡിലഗട്ട എബനേസര്‍ മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 8 മണിക്ക്. വികാരി റവ. ബൈജു പാപ്പച്ചന്‍ കാര്‍മികത്വം നല്‍കും.

ബിജെവാര സെന്റ് തോമസ് മാര്‍ത്തോമാ പള്ളി

ബിജെവാര സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി വിശുദ്ധ കുര്‍ബാന 25 ന് തീയതി രാവിലെ 8 മണിക്കും, 10 മണിക്കും. വികാരി റവ. സാബു തോമസ് കാര്‍മികത്വം നല്‍കും

ഹോനവാര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി

ഹോനവാര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 24 ന്  രാവിലെ 9 മണിക്ക്. വികാരി റവ ജെയിംസ് കെ. ജോണ്‍ കാര്‍മികത്വം വഹിക്കും

കുംത സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി

കുംത സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന്  രാവിലെ 9 മണിക്കു വികാരി റവ ജെയിംസ് കെ. ജോണ്‍ കാര്‍മികത്വം വഹിക്കും

ചിന്താമണി സെന്റ് തോമസ് മാര്‍ത്തോമാ പള്ളി

ചിന്താമണി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന്  രാവിലെ 9 മണിക്ക്. വികാരി റവ. വിനോദ് മാത്യു കാര്‍മികത്വം നല്‍കും.

കോലാര്‍ മാര്‍ത്തോമാ പള്ളി

കോലാര്‍ മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന്  തീയതി രാവിലെ 7 മണിക്ക്. വികാരി റവ. കോശി ബിജോ സാമുവേല്‍, കാര്‍മികത്വം നല്‍കും.

തുംകൂര്‍ സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളി

തുംകൂര്‍ സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 6 നു. ഇടവക വികാരി റവ. അലക്‌സ് സി സാമുവേല്‍ കാര്‍മികത്വം നല്‍കും.

ശിവനാപുര മാര്‍ത്തോമാ പള്ളി

ശിവനാപുര മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന്  രാവിലെ 7 മണിക്ക്. വികാരി റവ. വര്ഗീസ് ജോണ്‍ കാര്‍മികത്വം നല്‍കും

ബീരസാന്ദ്ര മാര്‍ത്തോമാ പള്ളി

ബീരസാന്ദ്ര മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 6 മണിക്ക്. വികാരി റവ. ജോബി ജോര്‍ജ് കാര്‍മികത്വം നല്‍കും.

ജംഗമക്കോട്ടെ മാര്‍ത്തോമാ പള്ളി

ജംഗമക്കോട്ടെ മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് തിയതി രാവിലെ 7.30 നു. വികാരി റവ. തോമസ് എബ്രഹാം കാര്‍മികത്വം നല്‍കും

സൂലിബല്ലേ മാര്‍ത്തോമാ പള്ളി

സൂലിബല്ലേ മാര്‍ത്തോമാ പള്ളിയില്‍ തിരുപ്പിറവി ദിന വിശുദ്ധ കുര്‍ബാന 25 ന് രാവിലെ 10 മണിക്ക്. വികാരി റവ. തോമസ് എബ്രഹാം കാര്‍മികത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :  9632524264

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.