Follow the News Bengaluru channel on WhatsApp

മലയാളികള്‍ രാജ്യതാല്‍പര്യത്തിന് പ്രാധാന്യം നല്‍കുന്നു -ഉദയ് ഗരുഡാചാര്‍ എംഎല്‍എ

ബെംഗളൂരു: മലയാളികള്‍ രാജ്യത്തിന്റെ ഏത് കോണിലായാലും രാജ്യതാല്‍പര്യത്തിന് പ്രധാന്യം നല്‍കുകയും, അവര്‍ കര്‍ണാടകത്തിലായാലും മറ്റിതര സംസ്ഥാനത്തിലായാലും അവിടത്തെ ഭാഷയിലും സംസ്‌കാരത്തിലും പുരോഗതിയിലും കൈകോര്‍ക്കുകയും ചെയ്യുന്നവരാണെന്നും അവരുടെ സേവനസന്നദ്ധത എടുത്ത് പറയേണ്ടത് തന്നെയാണെന്നും ചിക്‌പേട്ട് എംഎല്‍എ ഉദയ് ഗരുഡാചാര്‍ പറഞ്ഞു. മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ ഡബിള്‍ റോഡ് ശാഫി മസ്ജിദ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി, മത, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായ കൂട്ടായ്മയിലൂടെ മാത്രമേ രാജ്യപുരോഗതി സാധ്യമാവൂ. ജനപ്രതിനിധികള്‍ സേവനതല്‍പരരാവണം. അവര്‍ എന്ത് ചെയ്യണമെന്ന് പൊതുജനമാണ് തീരുമാനിക്കേണ്ടത്. തന്റെ മണ്ഡലത്തിലെ ശോചനീയാവസ്ഥകള്‍ പരിഹരിച്ചു വരുകയാണ്. ജനങ്ങളുടെ പരാതികള്‍ക്കെല്ലാം പരിഹാരം കാണും. മലബാര്‍ മുസ്ലിം അസോസിയേഷനും അതിന്റെ പ്രസിഡണ്ടുമായും ചെറുപ്പകാലം മുതല്‍ തനിക്കറിയാമെന്നും സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രതിസന്ധികള്‍ താല്‍കാലികമാണ്. രാജ്യം പുരോഗതി കൈവരിക്കുമെന്നും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടിസി സിറാജ് അധ്യക്ഷത വഹിച്ചു. ഖത്തീബ് മുഹമ്മദ് മൗലവി എംഎല്‍എ യെ സ്വീകരിച്ചു. മഹ്ബൂബ് പാഷ, കെ.എച്ച് ഫാറൂഖ്, സി.എച്ച്. ഷഹീര്‍ , ടിപി. മുനീറുദ്ധീന്‍, കെ. ഹാരിസ്, ഈസ ടി.ടി.കെ, ഫിജാസ് സുദാമനഗര്‍, റമീസ് ആര്‍ എന്‍ എസ്, റഫീഖ് എം ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.അബ്ദുല്‍ഖാദര്‍ സ്വാഗതവും ശംസുദ്ധീന്‍ കൂടാളി നന്ദിയും പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.