Follow the News Bengaluru channel on WhatsApp

വാഹനാപകടം: യുവദമ്പതികളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരു തരീക്കരയിലെ രംഗനെഹള്ളിയില്‍ ഉണ്ടായ കാറപകടത്തില്‍ യുവദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടം. രണ്ടു കാറുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. കുന്താപുര കൊട്ടേഷ്വര്‍ സ്വദേശി അനില്‍ ഷരിഗാര്‍ (35) ഭാര്യ സുജിത (29) ഇവരുടെ ബന്ധുവായ നാഗേന്ദ്ര ഷരിഗാര്‍ (32) എന്നിവരാണ് മരിച്ചത്. അനില്‍ – സുജിത ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ കനികക്കും പരിക്കേറ്റിട്ടുണ്ട്.

കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുന്താപുരത്തു നിന്നും ബെംഗളൂരുവിലേക്ക് കാറില്‍ വരികയായിരുന്നു ഇവര്‍. നിയന്ത്രണം തെറ്റി എതിരെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. നാഗേന്ദ്ര ഷാരിഗാര്‍ ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്തുകയാണ്. അനില്‍ ബെംഗളൂരുവില്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറാണ്. കുന്താപുര കോടിയിലെ ജട്ടിഗേശ്വര ക്ഷേത്രത്തില്‍ ഉത്സവം കാണാനായി പോയ ഇവര്‍ നാഗേന്ദ്രയുടെ കാറില്‍ ബെംഗളൂരുവിലേക്ക് മടങ്ങവെയാണ് അപകടം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.