Follow the News Bengaluru channel on WhatsApp

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി നാല് വനിതകള്‍; 16000 കിലോമീറ്റര്‍ ചരിത്രയാത്ര പിന്നിട്ട് പറന്നിറങ്ങിയത് ബെംഗളൂരു വിമാനത്താവളത്തില്‍

ബെംഗളൂരു: രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി നാല് വനിതകള്‍ പറന്നത് റെക്കോര്‍ഡുകളുടെ തിളക്കത്തിലേക്ക്. ചരിത്രത്തിലാദ്യമായി ഏറ്റവും ദീര്‍ഘമേറിയ വ്യോമ പാത താണ്ടി ചരിത്രമെഴുതിരിക്കുകയാണ് നാല് വനിതകള്‍. എയര്‍ ഇന്ത്യയുടെ ബോയിങ്ങ് 777 വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 16000 കിലോമീറ്റര്‍ ദൂരം 17 മണിക്കൂര്‍ നിര്‍ത്താതെ പറത്തിയാണ് ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ തന്മണി പാപഗാരി, ക്യാപ്റ്റന്‍ അകാന്‍ ഷാ സോനാവാനെ, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നിവര്‍ ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ എത്തിച്ചത്.

ലോകത്ത് ആദ്യമായാണ് വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന വിമാനം ഇത്ര ദൂരം പിന്നിട്ടത്. അറ്റ്‌ലാന്റിക്ക് റൂട്ടില്‍ ഉത്തര ധ്രുവത്തിന് മുകളിലൂടെ ദൈര്‍ഘ്യമേറിയ പാതയിലൂടെയുള്ള യാത്ര ശനിയാഴ്ച രാത്രി 8.30 ന് സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ നിന്നാണ് ആരംഭിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടേയാണ് പെണ്‍പട യാത്ര പൂര്‍ത്തിയാക്കിയത്. ഉത്തരധ്രുവത്തിലൂടെയുള്ള യാത്ര ഏറ്റവും വിഷമകരമായതിനാല്‍ പരിചയ സമ്പന്നരായവരെയാണ് വിമാന കമ്പനികള്‍ നിയോഗിക്കാറുള്ളത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ 2013 -ല്‍ ബോയിംങ്ങ് വിമാനം പറത്തിയെന്ന റെക്കോഡിന് ഉടമയാണ് ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍. 8000 മണിക്കൂറിലേറെ വിമാനം പറത്തിയ സോയ കഴിഞ്ഞ 10 വര്‍ഷമായി ബോയിങ് 777 ല്‍ പൈലറ്റാണ്.

എയര്‍ ഇന്ത്യയുടെ പെണ്‍കരുത്ത് ലോകത്തിന്റെ ഉയരങ്ങളിലേക്ക് പറക്കുന്നു എന്നാണ് ഈ ചരിത്ര യാത്രയെ കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദ്വീപ് പുരി ട്വിറ്ററില്‍ കുറിച്ചത്. ചരിത്രയാത്രയില്‍ ഭാഗമായ നാല് പൈലറ്റുമാരേയും ബോയിങ് AI 176 ലെ യാത്രക്കാരേയും എയര്‍ ഇന്ത്യ അഭിനന്ദിച്ചു. ഇവര്‍ നേടിത്തന്ന പ്രശസ്തി എയര്‍ ഇന്ത്യയെ അഭിമാനത്തിലെത്തിച്ചിരിക്കുന്നു എന്നാണ് എയര്‍ ഇന്ത്യ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.