ബെംഗളൂരു മയക്കുമരുന്ന് കേസ്; നടന് വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന് ആദിത്യ ആല്‍വ അറസ്റ്റില്‍
ബെംഗളൂരു: മയക്കുമരുന്ന് കേസിലെ പ്രതിയും നടന് വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനുമായ ആദിത്യ ആല്‍വ അറസ്റ്റില്‍. മയക്ക് മരുന്ന് കേസിലെ ആറാം പ്രതിയാണ് ആദിത്യ ആല്‍വ. സെപ്തംബര്‍ മുതല്‍ ഒളിവിലായിരുന്ന ആദിത്യ ആല്‍വയെ ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പോലീസ് അറസ്റ്റു ചെയ്തത്.
ആദിത്യയെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബെംഗളുരു പോലീസ് വിവേക് ഒബറോയിയുടെ മുംബൈയിലെ വസതിയിലും തെരച്ചില്‍ നടത്തിയിരുന്നു. ബെംഗളുരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷാണ് അന്വേഷണ സംഘത്തോട് ആദിത്യയുടെ പങ്കിനെ കുറിച്ച് വെളിപ്പെടുത്തിയത്.
ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സിനിമ ലോകത്തെ ലഹരി മരുന്ന് ഇടപാടുകളെകുറിച്ചുള്ള അന്വേഷണത്തിലേക്ക് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് നടിമാരായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി തുടങ്ങി പന്ത്രണ്ട് പേരെ അറസ്റ്റു ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.