Follow the News Bengaluru channel on WhatsApp

നോര്‍ക്ക ക്ഷേമപദ്ധതികള്‍ക്ക് കര്‍ണാടക മലയാളികളില്‍ താല്പര്യം ഏറുന്നു

ബെംഗളൂരു : കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് വഴി നടപ്പാക്കുന്ന പ്രവാസി മലയാളികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ പ്രയോജനപെടുത്തുവാന്‍ കര്‍ണാടകയില്‍ താമസിക്കുന്ന മലയാളികളില്‍ നിരവധി പേര്‍ മുന്നോട്ടു വന്നതായി നോര്‍ക്ക ഓഫിസര്‍ റീസ രഞ്ജിത് പറഞ്ഞു. നോര്‍ക്കയുടെ അപകട ഇന്‍ഷുറന്‍സ് തുക രണ്ടു ലക്ഷത്തില്‍ നിന്നും നാല് ലക്ഷമായി സര്‍ക്കാര്‍ ഉയര്‍ത്തിയതും ലോക്ക് ഡൗണ്‍ സമയത്തു ബെംഗളൂരു, ഗുല്‍ബര്‍ഗ, മൈസൂര്‍, മംഗളൂരു, ഹോസപെട്ട്, ബെല്ലാരി, ദാവാന്‍ഗെരെ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള മുപ്പതിലധികം മലയാളി സംഘടനകളുമായി ചേര്‍ന്ന് നടത്തിയ ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങളും നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മലയാളികളിലേക്ക് എത്തിക്കുവാന്‍ സാധിച്ചു.

ഇതുവരെ 11000 പേര്‍ കര്‍ണാടകയില്‍ നിന്നും നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. 2020 ല്‍ മാത്രം കര്‍ണാടകയില്‍ നിന്നും ആയിരത്തോളും പ്രവാസി മലയാളികള്‍ നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയില്‍ അംഗങ്ങളായി. ഒപ്പം 18 മലയാളി സംഘടനകള്‍ അംഗങ്ങളുടെ അപേക്ഷകള്‍ സമാഹരിച്ചു നോര്‍ക്ക ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയും ചെയ്തു.

18 മുതല്‍ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികള്‍ക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് നാല് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. പ്രവാസി മലയാളികള്‍ക്ക് നേരിട്ടോ, www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലൂടെയോ, മലയാളി സംഘടനകള്‍, മുഖാന്തരമോ ക്ഷേമ പദ്ധതികളില്‍ ചേരാവുന്നതാണെന്ന് നോര്‍ക്ക ഓഫിസര്‍ പറഞ്ഞു.

വിവിധ മലയാളി സംഘടനകള്‍ ക്ഷേമപദ്ധതികളില്‍ ചേരാന്‍ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നോര്‍ക്കയുടെ അംഗീകാരം നേടുന്നതിനായും മുന്നോട്ട് വരുന്നുണ്ട്.

നിലവില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കര്‍ണാടകയില്‍ നിന്നും കൈരളി കള്‍ച്ചറല്‍ അസോസിയേന്‍, ഹൊസപെട്ട് , കേരള സമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്, കേരള സമാജം ബാംഗ്ലൂര്‍, ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, കാരുണ്യ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റ്, കൈരളി കലാസമിതി, കേരള സമാജം ബെംഗളൂരു, സൗത്ത് വെസ്റ്റ്, കൈരളി വെല്‍ഫെയര്‍ അസോസിയേഷന്‍, ടിസി പാളയ, കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, കടുകോടി എന്നീ ഒന്‍പത് സംഘടനകളാണ് നോര്‍ക്കയുടെ അംഗീകാരം നേടിയിട്ടുള്ളത്.

കൂടാതെ വിദേശത്തേക്ക് ജോലി തേടി പോകുന്ന മലയാളി വിദ്യാര്‍ത്ഥികളും ഉദ്യോഗാര്ഥികളും നോര്‍ക്കയുടെ വിവിധ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സൗകര്യവും ഉപയോഗപ്പെടുത്തുന്നുണ്ട് .മിതമായ നിരക്കും വിശ്വാസതയുമാണ് ഇതിനു കാരണം.

സുരക്ഷിതവും നിയമാനുസൃതവുമായ വിദേശ തൊഴില്‍ റിക്രൂട്ട് മെന്റിന്റെ ഭാഗമായി കോവിഡ് സമയത്തും  ബെംഗളൂരുവില്‍ നിന്നുള്ള അപേക്ഷകരുടെ സൗകര്യാര്‍ത്ഥം കണക്കിലെടുത്തു ഓണ്‍ലൈന്‍ വഴി നഴ്‌സസ് റിക്രൂട്ട്‌മെന്റ് നോര്‍ക്ക ഓഫീസില്‍ നടത്തുകയുണ്ടായി.

പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ മാസം 2000 രൂപവരെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിക്ക് www.pravasikerala.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

നോര്‍ക്ക റൂട്‌സിന്റെ ക്ഷേമപദ്ധതികള്‍ എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതിനു വേണ്ടി മലയാളി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതാണ് എന്ന് നോര്‍ക്ക റൂട്‌സ് ഓഫീസര്‍ റീസ രഞ്ജിത് അറിയിച്ചു. ശിവാജിനഗര്‍ ഇന്‍ഫന്‍ട്രി റോഡില്‍ ജം പ്ലാസ ബില്‍ഡിങ്ങിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് . ഫോണ്‍ 25585090, ഇ -മെയില്‍ bengaluru.norka@kerala.gov.in

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.