Follow the News Bengaluru channel on WhatsApp

ബെല്‍ഗാവിയില്‍ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കി

ബെംഗളൂരു : അമിത്ഷായുടെ ബെല്‍ഗാവിയിലെ പര്യടനത്തിനിടെ കര്‍ഷകരുടെ പ്രതിഷേധം. ബെല്‍ഗാവിയില്‍ ഒരു സ്വകാര്യ കമ്പനിയുടെ തറക്കല്ലിടല്‍ ചടങ്ങിന് എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ അമിത് ഷാക്കെതിരെ പ്രതിഷേധം തീര്‍ത്തത്. അമിത് ഷായുടെ സന്ദര്‍ശനം അറിഞ്ഞ് ഞായറാഴ്ച രാവിലെ മുതല്‍ തന്നെ കര്‍ഷകര്‍ പലയിടങ്ങളിലും ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് തറക്കല്ലിടല്‍ ചടങ്ങിന് എത്തിയപ്പോഴാണ് ഫാക്ടറിക്കു മുന്നില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ എത്തിയത്. അമിത് ഷായെ കര്‍ഷക വിരോധിയെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

അതേ സമയം കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ ഉന്നമനത്തിനായിട്ടാണ് പാര്‍ലമെന്റ് പാസാക്കിയതെന്നും അടുത്ത് തന്നെ ഇതിന്റെ ഗുണഫലങ്ങള്‍ കാണാനാകുമെന്നും അമിത് ഷാ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് അമിത് ഷാ സംസ്ഥാനത്ത് എത്തിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.