നീതി ആയോഗിന്റെ ഇന്നവേഷന്‍ ഇന്‍ഡക്സില്‍ കര്‍ണാടക വീണ്ടും ഒന്നാമത്
ബെംഗളൂരു: മൂലധന സമാഹരണത്തിലും ആശയ വിനിമയ സാങ്കേതിക വിദ്യയിലും മികച്ച നേട്ടം കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ നീതി ആയോഗിന്റെ ഇന്നവേഷന്‍ ഇന്‍ഡക്സില്‍ കര്‍ണാടക വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ബുധനാഴ്ച നീതി ആയോഗ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 42.5 ആണ് കര്‍ണാടകക്ക് ലഭിച്ച പോയിന്റ്.
മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിറകില്‍ തമിഴ് നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ്. കേരളം അഞ്ചാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും താഴെ ബീഹാറാണ്. 25 ഓളം സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ജോലി സാധ്യതകളിലും മറ്റു സാങ്കേതിക സൗകര്യങ്ങളിലും മുന്നേറാന്‍ കര്‍ണാടകക്ക് കഴിഞ്ഞതും കോവിഡ് മഹാമാരിക്കാലമായിട്ടും ബെംഗളൂരുവിലും മൈസൂരുവിലുമടക്കം വാണിജ്യ-വ്യാവസായിക നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചതുമാണ് സംസ്ഥാനത്തെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.