Follow the News Bengaluru channel on WhatsApp

കേന്ദ്ര ബജറ്റ്; 278 കിലോമീറ്ററിൽ ബെംഗളൂരു ചെന്നൈ എക്സ്പ്രസ് വേ നടപ്പിലാക്കും; ബെംഗളൂരു മെട്രോയുടെ 2A, 2B ഘട്ടത്തിലെ 58.19 കിലോമീറ്റർ പാതക്ക് 14, 788 കോടി

 

ന്യൂഡല്‍ഹി: ബെംഗളൂരു ചെന്നൈ എക്‌സ്പ്രസ് വേയുടെ 278 കിലോമീറ്റര്‍ കേന്ദ്രം മുന്‍ കൈയെടുത്ത് നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബെംഗളൂരു മെട്രോയുടെ 2A, 2B ഘട്ടത്തിലെ 58.19 കിലോമീറ്റര്‍ പാതക്ക് 14, 788 കോടിയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേക്ക് റെക്കോര്‍ഡ് തുകയാണ് നീക്കിവെച്ചത്.110055 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ 107 100 കോടി രൂപയും റെയില്‍വേയുടെ മൂലധന ചെലവിനാണ് നീക്കിവെച്ചത്.

1,000 കിലോമീറ്റര്‍ ദേശീയ പാത കൂടി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രി പറഞ്ഞു. കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി. 600 കോടിയുടെ മുംബൈ കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. രണ്ട് വാക്സിനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തും. ആഗോള സമ്പദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിര്‍ഭര്‍ ഭാരത് തുടരും. സ്വയംപര്യാപ്തതയില്‍ ഊന്നിയുള്ള പരിപാടികള്‍ തുടരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പാതയുടെ നീളം 11.5 കിലോമീറ്റര്‍ കൂട്ടും. കൊച്ചി ഉള്‍പ്പെടെ അഞ്ച് ഫിഷിങ് ഹാര്‍ബറുകള്‍ വികസിപ്പിക്കും. വന്‍കിട തുറമുഖങ്ങളുടെ നടത്തിപ്പില്‍ സ്വകാര്യവത്കരണം നടപ്പിലാക്കും.വായു മലിനീകരണം തടയാന്‍ 2217 കോടിയുടെ പാക്കേജ് നടപ്പിലാകും.ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം നിയമത്തില്‍ ഭേദഗതി. വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി .നിലവിലെ പരിധി 49 ശതമാനമാണ്. ബാങ്കുകളുടെ മൂലധനസമാഹരണത്തിനായി 20,000 കോടി. എല്‍.ഐ.സിയുടെ ഐ.പി.ഒക്കായുള്ള നടപടികള്‍ ഈ സമ്മേളനത്തിലുണ്ടാവും. ഓഹരി വില്‍പനയിലൂടെ 1.75 കോടി സ്വരൂപിക്കും. പ്രഖ്യാപിച്ച ഓഹരി വില്‍പനയെല്ലാം 2022ല്‍ പൂര്‍ത്തിയാക്കും. 2020-21 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ജി.ഡി.പി.യുടെ 9.5% ആണ്.2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ധനകമ്മി ജി.ഡി.പി.യുടെ 6.8% ആണ്.

കാര്‍ഷിക വായ്പക്കായി 16.5 ലക്ഷം കോടി മാറ്റിവെച്ചു. ഗോതമ്പ് കര്‍ഷകര്‍ക്ക് 75,000 കോടി . കര്‍ഷകര്‍ക്ക് മിനിമം താങ്ങുവിലയില്‍ ഉറപ്പ് നല്‍കി.1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 15,000 സ്കൂളുകളിലെ ശാക്തീകരിക്കും. 750 ഏകലവ്യ സ്കൂളുകളും 100 പുതിയ സൈനിക് സ്കൂളുകളും സ്ഥാപിക്കും. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. നികുതി സമര്‍പ്പിക്കലുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് പാനല്‍ രൂപീകരിക്കും.

സാമ്പത്തിക മേഖലയുടെ ഉത്തേജനത്തിന് 80,000കോടി രൂപ നീക്കിവെച്ചു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി അനുവദിച്ചു.

ഗ്രാമീണ കാര്‍ഷിക അടസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30,000 കോടിയില്‍ നിന്ന് 40,000 കോടി രൂപയായി ഉയര്‍ത്തി. ചെറുകിട കമ്പനികളുടെ നിര്‍വചനം നിലവിലെ പരിധി 50 ലക്ഷത്തില്‍ നിന്ന് മൂലധന അടിത്തറ 2 കോടി രൂപയായി ഉയര്‍ത്തി. ആദായ നികുതി സ്ലാബുകളിലും നിരക്കുകളിലും മാറ്റമില്ല. പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും. എന്‍.ആര്‍.ഐകള്‍ക്ക് ഒരംഗ കമ്പനിയുണ്ടാക്കാം. ഉജ്ജ്വല പദ്ധതി ഒരു കോടി ഉപഭോക്താക്കള്‍ക്ക് കൂടി ലഭ്യമാക്കും.

ആളില്ലാ ബഹിരാകാശ ദൗത്യത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതി ഒഴിവാക്കിയത് ഒരുവര്‍ഷത്തേക്ക് കൂടി നീട്ടിഅതിഥി തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതികള്‍ക്ക് നികുതി ഇളവു നല്‍കും.

പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്. ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി. പ്രാഥമിക തലം മുതല്‍ രാജ്യത്ത് ആരോഗ്യരംഗത്തെ മൂന്ന് തലങ്ങള്‍ മെച്ചപ്പെടുത്താന്‍ ആറു വര്‍ഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി. ദേശീയ ആരോഗ്യ ദൗത്യത്തിനു പുറമേയാണിത്. വായു മലിനീകരണം ചെറുക്കാന്‍ 42 നഗര കേന്ദ്രങ്ങള്‍ക്കായി 2,217 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാഹന മലിനീകരണം, ഇന്ധന ഇറക്കുമതി വിലവര്‍ധന എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പദ്ധതിയുടെ വിശദവിവരങ്ങള്‍ കേന്ദ്ര ഗതാഗതമന്ത്രാലയം ഉടന്‍ പുറത്തുവിടും. ഒരു വാഹനം മൂന്നില്‍ കൂടുതല്‍ തവണ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് നിര്‍ബന്ധമായും സ്‌ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസിയില്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ പൊതു ബജറ്റില്‍ ഏറെ നാളായി കാത്തിരുന്ന വോളണ്ടറി വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വകാര്യവാഹനങ്ങളുടെ ഉപയോഗ കാലാവധി 20 വര്‍ഷത്തേക്കും, വാണിജ്യവാഹനങ്ങളുടെത് 15 വര്‍ഷത്തേക്കും നിജപ്പെടുത്തുന്നതാണ് പ്രസ്തുത പോളിസി. 2022 ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.