Follow the News Bengaluru channel on WhatsApp

എയ്‌റോ ഇന്ത്യ 2021 ന് തുടക്കമായി

ബെംഗളൂരു: എയ്‌റോ ഇന്ത്യ 2021 വ്യോമ പ്രദര്‍ശനത്തന് ആവേശ തുടക്കം. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വ്യോമ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തതോടെ ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ അഭ്യാസപ്രകടനത്തിന് തുടക്കമായി.

രാജ്യം ഏതു വിപത്തിനെ നേരിടാന്‍ സജ്ജമെന്ന് പ്രതിരോധ മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പല കോണുകളില്‍ നിന്നും ഇന്ത്യക്ക് ഭീഷണിയുണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ രാജ്യം പ്രാപ്തി നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ, സംയുക്ത സേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത്. കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവേനെ, വ്യേ മസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബധുരിയ, നാവിക സേന മേധാവി അഡ്മിറല്‍ കരം ബീര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ആദ്യ ദിനത്തില്‍ സൂര്യകിരണും സാരംഗും കാഴ്ചകാര്‍ക്ക് ദൃശ്യവിരുന്നൊരുക്കി. രാജ്യത്തിന്റെ അകത്തും പുറത്തു നിന്നുമായി 41 വിമാനങ്ങളാണ് ആകാശത്ത് ഇന്നലെ കുതിച്ചത്. വിവിധ രാജ്യങ്ങളുടെ എയ്‌റോ ബാറ്റിക് സംഘങ്ങളും ആകാശത്ത് കാഴ്ചകള്‍ ഒരുക്കി.കയ്യടികളോടെയാണ് കാണികള്‍ ഓരോ ടീമിന്റേയും പ്രകടനത്തെ സ്വീകരിച്ചത്.

വ്യോമ രംഗത്തെ വ്യവസായ പ്രമുഖര്‍, ശാസ്ത്രജ്ഞര്‍, രാജ്യാന്തര പ്രതിരോധ പ്രതിനിധികള്‍ തുങ്ങിയവര്‍ പങ്കെടുത്ത സെമിനാറുകളും ഇന്നലെ നടന്നു.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശന നഗരിയില്‍ 9.30 മുപ്പത് മുതല്‍ വിവിധ സെഷനുകള്‍ ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് വ്യോമ പ്രദര്‍ശനം. 10.30 മുതല്‍ വിവിധ സെമിനാറുകള്‍ നടക്കും. വൈകിട്ട് 3.15 വ്യോമ പ്രദര്‍ശനം നടക്കും
വൈകിട്ട് ആറിന് ഇന്നത്തെ പരിപാടികള്‍ അവസാനിക്കും. നാളെ വൈകിട്ട് 3.15 ന് സമാപന സഭ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

നൂറ് കോടി അവസരങ്ങളിലേക്കുള്ള റണ്‍വേ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമായി 41 വിമാനങ്ങളാണ് പങ്കെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് ദിവസത്തോളം നീണ്ടു നിന്ന പ്രദര്‍ശനം കോവിഡിനെ തുടര്‍ന്ന് മൂന്ന് ദിവസമാണ് ഇത്തവണ അരങ്ങേറുന്നത്. അമേരിക്കയുടെ ബി-1-ബി ലാന്‍സര്‍ ഹെവി ബോംബറിന്റെ പ്രകടനവും ഇന്ത്യന്‍ വ്യോമസേനയുടെ എയ്റോബാറ്റിക് ടീമുകളായ സാരംഗിന്റേയും സൂര്യകിരണിന്റേയും സംയുക്ത പ്രകടനം ഇത്തവണത്തെ എയ്റോ ഇന്ത്യ പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നത്.

63 വിമാനങ്ങളുടെ നിശ്ചല പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനമായ എയ്റോ ഇന്ത്യ വെര്‍ച്വല്‍ ആയി കാണാനും ഇത്തവണ സാധിക്കും. ഇതിനായി വികസിപ്പിച്ചെടുത്ത പ്രത്യേക ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ സ്ഥാപനവുമായ ഡിആര്‍ഡിഒയും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.