Follow the News Bengaluru channel on WhatsApp

കര്‍ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം; കങ്കണക്കെതിരെ ബെലഗാവിയില്‍ പരാതി

ബെംഗളൂരു : കര്‍ഷകര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശത്തിന്റെ പേരില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ബെല്‍ഗാവിയില്‍ അഭിഭാഷകന്റെ പരാതി. കര്‍ഷക സമൂഹത്തെ മന:പൂര്‍വം കങ്കണ അപമാനിച്ചു എന്നാണ് പരാതിയില്‍ ഉള്ളത്. കല്‍ബുര്‍ഗി സ്വദേശിയായ ഹര്‍ഷവര്‍ധന്‍ പാട്ടീലാണ് ബെല്‍ഗാവി തിലകവാടി പോലീസില്‍ പരാതി നല്‍കിയത്. ബെല്‍ഗാവിയിലെ അറിയപ്പെടുന്ന കര്‍ഷക കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും കാര്‍ഷിക വൃത്തിയെ കുറിച്ച് യാതൊന്നുമറിയാതെയാണ് കങ്കണയെ പോലുള്ളവര്‍ അഭിപ്രായം പറയുന്നതെന്നും കര്‍ഷകര്‍ രാജ്യദ്രോഹികളെന്ന് മുദ്ര ചാര്‍ത്തുന്ന തോടെ കര്‍ഷകരെ ആക്രമിക്കാന്‍ മറ്റുള്ളവരെ കങ്കണ പ്രേരിപ്പിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു.

ഗായിക റിഹാന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് കങ്കണയുടെ വിവാദ ട്വീറ്റ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ കര്‍ഷകരല്ലെന്നും ഇന്ത്യയെ വിഭജിക്കുന്ന തീവ്രവാദികളാണെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.