Follow the News Bengaluru channel on WhatsApp

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യവാരം; വിധിനിര്‍ണ്ണയിക്കാന്‍ 2.67 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടക്കാന്‍ സാധ്യത. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് റംസാന്‍, വിഷു എന്നീ ആഘോഷങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാകും തീയതി നിശ്ചയിക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. മലപ്പുറം ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ സംഘം സംസ്ഥാനത്തെ തെരഞ്ഞടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. മൂന്ന് മുഖ്യരാഷ്ട്രീയകക്ഷികള്‍ക്ക് പുറമേ, ചീഫ് സെക്രട്ടറിയുമായും സുനില്‍ അറോറ കൂടിക്കാഴ്ച നടത്തി.

കേരള നിയമസഭയുടെ കാലാവധി ജൂണ് ഒന്നിന് അവസാനിക്കും. ഏപ്രില്‍ പകുതിക്ക് മുന്‍പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ പറഞ്ഞു. വിഷു, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. സിബിഎസ്ഇ പരീക്ഷയും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണനയില്‍ വരുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഒറ്റഘട്ടമായി വേണമെന്ന ആവശ്യവും മുന്നിലുണ്ട്. എംപിയായിരുന്ന കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും.

സംസ്ഥാനത്തെ കോവിഡ് തയ്യാറെടുപ്പുകളില്‍ തൃപ്തരാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കേരളത്തേക്കാള്‍ ജനസംഖ്യയുള്ള ബിഹാറില്‍ മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താനായി. അതിനാല്‍ കേരളത്തിലും വിജയകരമായി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയും. പ്രചരണത്തില്‍ ഉള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി ഉണ്ടാകും. വീടുകയറിയുള്ള പ്രചരണത്തിന് അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഇത്തവണ 2.67 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ ജനവിധിയെഴുതുക. കോവിഡ് കണക്കിലെടുത്ത് ഇത്തവണ 15,000 പോളിങ് സ്റ്റേഷനുകള്‍ അധികമായി വേണ്ടിവരും. ആകെ പോളിംഗ്, സ്റ്റേഷനുകള്‍ 40,000 ആയി ഉയരും. മലപ്പുറം, പാലക്കാട്, വയനാട് എന്നിവയാണ് പ്രശ്‌നബാധിത ജില്ലകളുടെ പട്ടികയിലുള്ളത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് സെക്രട്ടറി, ഡിജിപി, കളക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥരുമായി കമ്മീഷന്‍ സംഘം ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട പതിനഞ്ചസംഘമാണ് കേരളത്തിലെത്തിയത്. നാളെ ദില്ലിക്ക് മടങ്ങുന്ന കമ്മീഷന്‍ അടുത്തയാഴ്ചയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഏത് സമയത്തും തെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാനം സജ്ജമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ചര്‍ച്ചയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.