Follow the News Bengaluru channel on WhatsApp

ആദമിന്റെ മകന്‍ അബുവിലൂടെ ദേശീയ പുരസ്കാരം നേടിയ സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു; അരങ്ങേറ്റം കുറിച്ചത് ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത കന്നഡ ചിത്രമായ തായി സാഹെബയിലൂടെ

ബെംഗളൂരു: സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി(72) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ എം.പി. ജോര്‍ജ് തോമസിന്റെ മകനാണ്. കോട്ടയം ജില്ലയിലെ പാല സ്വദേശിയാണ്. ചെന്നൈയിലായിരുന്നു താമസം.

ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത കന്നഡ ചിത്രമായ തായി സാഹെബ (1997) എന്ന ചിത്രത്തിലൂടെ ഐസക് തോമസ് കൊട്ടുകാപ്പള്ളി സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ആദമിന്റെ മകന്‍ അബു (2010) എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് 58-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി. വിവിധ മലയാള ചിത്രങ്ങളിലെ പശ്ചാത്തലസംഗീതത്തിന് അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദ്വീപ, ഹസിന, ഗുലാബി ടാക്കീസ്, നായി നെരളു, കൂര്‍മാവതാര എന്നീ ചിത്രങ്ങള്‍ക്കും സംഗീതം പകര്‍ന്നു.

ചലച്ചിത്രസംവിധാനത്തിലും തിരക്കഥാരചനയിലും പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം നേടി. സംവിധായകന്‍ അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തില്‍ സംവിധാന സഹായിയാണ് മലയാള സിനിമയിലെത്തുന്നത്. സംഗീതത്തില്‍ ഇദ്ദേഹം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. ഇരുന്നൂറോളം പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാരംഗത്തും ശ്രദ്ധേയനായിരുന്നു.

25 ഓളം ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ഐസക് അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. വി. ചന്ദ്രന്‍, ഷാജി.എന്‍.കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ തന്റെ സംഗീതം ആരാധകരിലേക്കെത്തിച്ചു. കൈരളി ടിവിയുടെ സിഗ്നേച്ചര്‍ സോങ്ങായ ”നീലവാനിനു കീഴിലായ്…’ ഒരുക്കിയത് ഐസക് തോമസ് കൊട്ടുകാപ്പള്ളി ആയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.