Follow the News Bengaluru channel on WhatsApp

യാത്രാ നിയന്ത്രണം; കര്‍ണാടക സര്‍ക്കാറിന് എം എം എ നിവേദനം നല്‍കി

ബെംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടി പി സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തിയില്‍ നിന്ന് കര്‍ണാടകയിലേക്ക്  പ്രവേശനാനുമതി നിര്‍ദേശിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് മൂലം യാത്രക്കാര്‍ക്ക് നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാറിന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ നിവേദനം നല്‍കി. കര്‍ണാടക മുഖ്യമന്ത്രി, അരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്കാണ് നിവേദനം നല്‍കിയത്.

ആര്‍ടി പിസിആര്‍ എടുക്കാന്‍ വരുന്ന കാലതാമസവും സാമ്പത്തിക ബാധ്യതയും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാണ്. ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് കര്‍ണാടകത്തിലെ നഗരങ്ങളിലേക്ക് വരുന്നത്. പഠനം, കച്ചവടം ,ചികില്‍സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് പുറമെ സ്ഥിര താമസക്കാരായവരും ഇതില്‍പ്പെടും. കുടുംബസമേതം വരുന്നവര്‍ക്ക് ഇത് വലിയ ബാധ്യതയാണ്. ആര്‍ടി പിസിആര്‍, ആന്റിജന്‍ ടെസ്റ്റാക്കി മാറ്റുകയോ
തെര്‍മല്‍ സ്‌ക്രീന്‍ പോലെ മറ്റെന്തെങ്കിലും ലഘുവായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നാണ്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ സ്വാഗതം ചെയ്യുന്നതോടൊപ്പം കുടുംബത്തോടെ ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങി യാത്രകള്‍ പ്രയാസപ്പെടുന്ന സാഹചര്യങ്ങളും ചരക്കുമായി വരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടാതെയുള്ള സാഹചര്യവും മനസിലാക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ട മറ്റൊരു വിഷയമെന്ന് പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദും ജനറല്‍ സെക്രട്ടറി ടി.സി.സിറാജും പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.