Follow the News Bengaluru channel on WhatsApp

മന്ത്രിക്കെതിരെയുള്ള ലൈംഗികാരോപണ കേസില്‍ നിന്ന് പിന്മാറുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ ദിനേശ് കല്ലഹള്ളി

ബെംഗളൂരു: കര്‍ണാടക ജലവിഭവ മന്ത്രി രമേഷ് ജാര്‍ക്കിഹോളിക്കെതിരെ തൊഴില്‍ വാഗ്ദാനം നല്‍കി യുവതിയെ പീഢിപ്പിച്ചുവെന്ന പരാതിയില്‍ നിന്ന് പിന്മാറുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ ദിനേശ് കല്ലഹള്ളി. കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കത്ത് ദിനേശ് കല്ലഹള്ളി അഭിഭാഷകന്‍ മുഖേന പോലീസില്‍ നല്‍കി എന്നാണ് സൂചന. മാര്‍ച്ച് രണ്ടാം തീയതിയാണ് ദിനേഷ് കബന്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് താന്‍ പരാതി നല്‍കിയതെന്നുള്ള ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയുടെ ആരോപണത്തില്‍ മനംനൊന്താണ് തീരുമാനമെന്നും ദിനേഷ് കല്ലഹള്ളി പറഞ്ഞു. മന്ത്രിക്കെതിരെയുള്ള പരാതിയെ തുടര്‍ന്ന് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുകയും പോലീസ് സംരക്ഷണം ആവശ്യപ്പെടേണ്ടിവന്നെന്നും ദിനേഷ് പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ നേരിട്ട അപമാനം കണക്കിലെടുത്താണ് താന്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയത്.

മന്ത്രിയുടെ രാജിയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമാരസ്വാമി ദിനേശ് കല്ലഹള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. അഞ്ച് കോടിയുടെ സാമ്പത്തിക ഇടപാട് ഇതിന് പിന്നിലുണ്ടെന്നും ഇത്തരം ബ്ലാക്ക് മെയിലുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും എന്നിട്ടു മാത്രം മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തിയാല്‍ മതിയെന്നുമാണ് കുമാരസ്വാമി പറഞ്ഞത്.

സംഭവത്തിൽ വൻ ഗൂഢാലോചന നടന്നതായി രമേഷ് ജാർക്കിഹോളിയുടെ സഹോദരൻ ബാലചന്ദ്ര ജാർക്കിഹോളിയും ആരോപിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബിജെപിയെ ലക്ഷ്യമിട്ട് ചിലർ പ്രവർത്തിക്കുന്നതായും ബാലചന്ദ്ര ആരോപിച്ചിരുന്നു.

ദിനേഷ് കല്ലഹള്ളി ആരോപണത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് നല്‍കിയ സിഡിയും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും സംപ്രേക്ഷണം ചെയ്യുന്നത് വിലക്കികൊണ്ട് ബെംഗളൂരു സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.