Follow the News Bengaluru channel on WhatsApp

മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ വനിതാദിന കൂട്ടായ്മ ഇന്ന്

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ വനിതാദിന കൂട്ടായ്മ ഇന്ന്. വൈകുന്നേരം 6 മുതല്‍ 7.30 വരെ സൂം പ്ലാറ്റ് ഫോമിലാണ് പരിപാടി. കര്‍ണാടകത്തിലെ ആറു സോണുകളില്‍ നിന്നായി തെരഞ്ഞെടുത്ത ആറ് അധ്യാപികമാര്‍ കൂടി ചേര്‍ന്നുള്ള സംഘാടനമാണ് ഈ വര്‍ഷത്തെ മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ വനിതാ ദിന കൂട്ടായ്മ. സീനിയര്‍ അധ്യാപികയും കേരള സര്‍ക്കാര്‍ അധ്യാപക അവാര്‍ഡ് ജേതാവുമായ ത്രേസ്യാമ്മ ടീച്ചര്‍ ഉദ്ഘാടം നിര്‍വഹിക്കും. അധ്യാപികയും പുരസ്‌കാര ജേതാവുമായ കല.ജി.കെയെ ചടങ്ങില്‍ ആദരിക്കും.

ചടങ്ങില്‍ വനിതാദിന ചരിത്രത്തെ കുറിച്ചുള്ള ഹ്രസ്വ അവതരണം മലയാളം മിഷന്‍ കര്‍ണാടകം ജോയിന്റ് സെക്രട്ടറി ബുഷ്റ വളപ്പില്‍ നടത്തും. തുടര്‍ന്ന് എഴുത്തിലെ വീടും എഴുതുന്ന വീടും – ആണ്‍പെണ്‍രചനകളിലെ ആഖ്യാനഭേദങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. ഇന്ദിര ബാലന്‍, രാജേശ്വരി നായര്‍, കല ജി കെ, രേഖ പി മേനോന്‍, ബ്രിജി കെ. ടി, പ്രജിത നമ്പ്യാര്‍, ഹിത വേണുഗോപാലന്‍, വിദ്യ ശ്രീറാം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മലയാളം മിഷന്‍ അധ്യാപികമാരായ ഗീത ശശികുമാര്‍ (ബെംഗളൂരു സെന്‍ട്രല്‍ മേഖല) ശാരിക മുകേഷ് (ബെംഗളൂരു സൗത്ത് മേഖല) ബിംബ ജി (ബെംഗളൂരു നോര്‍ത്ത് മേഖല) എന്നിവര്‍ അതിഥികളെ പരിചയപെടുത്തും. മലയാളം മിഷന്‍ കര്‍ണാടക കോ-ഓര്‍ഡിനേറ്റര്‍ ബിലു പദ്മിനി നാരായണന്‍ ചര്‍ച്ചയില്‍ മോഡറേറ്ററാവും.

അമ്മമരം എന്ന കൃതിക്ക് പുരസ്‌കാരം നേടിയ മലയാളം മിഷന്‍ അധ്യാപിക കൂടിയായ കല ജി. കെയെ മലയാളം മിഷന്‍ കര്‍ണാടക വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് ആദരിക്കും. പുരസ്‌ക്കാരം നേടിയ അമ്മമരം എന്നകൃതിയെ കുറിച്ച് മീര നാരായണന്‍ പരിചയപ്പെടുത്തും.

ജിഷ രമേശിന്റെ (അധ്യാപിക, (ബെംഗളൂരു വെസ്റ്റ് മേഖല) അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ അമ്പിളി (അധ്യാപിക, (ബെംഗളൂരുഈസ്റ്റ് മേഖല) സ്വാഗതം പറയും. അജിത ശശി (അധ്യാപിക മൈസൂരു മേഖല) നന്ദി പ്രകാശിപ്പിക്കും.

മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ സംഘാടന – സാഹിത്യ രംഗങ്ങളില്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന അധ്യാപികമാരും പരിപാടികളില്‍ പങ്കാളികളാകും. ഏതു പഠന പരിപാടിയുടെയും നട്ടെല്ലാണ് അധ്യാപകര്‍. മലയാളം മിഷനിലാവട്ടെ 90% ശതമാനവും അധ്യാപികമാരാണ്. അടുത്ത മലയാളി തലമുറകള്‍ക്കു വേണ്ടി നിരന്തരം പ്രയത്‌നിച്ചു കൊണ്ടിരിക്കുന്ന അവര്‍ക്കുള്ള അഭിവാദനം കൂടിയാവുന്നു മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഈ വനിതാ ദിനം.

Join Zoom Meeting
https://us02web.zoom.us/j/82854877014?pwd=OGc2MmV5NW5nd0VJZWpJTVJEdUJ0QT09

Meeting ID: 828 5487 7014
Passcode: mm

Live Streaming on Malayalam Mission Karnataka Chapter YouTube Channel

https://www.youtube.com/c/MalayalamMissionKarnataka/

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.