Follow the News Bengaluru channel on WhatsApp

വനിതാ സർക്കാർ ജീവനക്കാരികൾക്ക് ബജറ്റിൽ ആറു മാസത്തെ ചൈൽഡ് കെയർ അവധി

വനിതാ സർക്കാർ ജീവനക്കാരികൾക്ക് ബജറ്റിൽ ആറു മാസത്തെ ചൈൽഡ് കെയർ അവധി
സർക്കാർ സർവീസിലുള്ള വനിതാ ജീവനക്കാരികൾക്ക് ഗർഭകാലത്തെ അവധിക്കു പുറമേ ആറ് മാസത്തെ ശിശു പരിചരണ അവധി കൂടി അനുവദിക്കും. നഗരങ്ങളിൽ ജോലി ചെയ്യുന്ന വനിതകളെ സഹായിക്കാൻ നഗരത്തിലെ അംഗൺവാടിക്ക് ശിശു സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പ്രാഖ്യാപിച്ചു. ഓരോ ജില്ലകളിലും പ്രധാന സർക്കാർ ഓഫീസുകളിലും ശിശുസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനും നിർദേശമുണ്ട്.

രണ്ടു മെഡിക്കൽ കോളേജുകളിൽ 100 പി ജി സീറ്റുകൾ കൂടി അനുവദിക്കും
സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകളിലായി 100 പോസ്റ്റ് ഗ്രാജ്വേഷൻ സീറ്റുകൾ ബജറ്റിൽ അനുവദിച്ചു. മാണ്ഡ്യയിലേയും ഹാസനിലേയും മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കളിലാണ് സീറ്റുകൾ സൃഷ്ടിക്കുന്നത്‌. ഈ വർഷം തന്നെ ഇതിൽ പ്രവേശനം നടത്തുമെന്നും ബജറ്റിൽ പറയുന്നു.

സ്റ്റാമ്പ് ഡ്യൂട്ടി മൂന്ന് ശതമാനമാക്കി കുറച്ചു
ബെംഗളൂരു: അപ്പാർട്ട്മെൻ്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് നൽകി. നേരത്തെയുണ്ടായിരുന്ന അഞ്ച് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനമായാണ് ഇളവ് നൽകിയിരിക്കുന്നത്. 35 ലക്ഷത്തിനും 45 ലക്ഷത്തിനും ഇടയിൽ വിലയുള്ള അപ്പാർട്ട്മെൻ്റുകളുടെ ആദ്യ രജിസ്ട്രേഷൻ ഡ്യൂട്ടിയാണ് മൂന്ന് ശതമാനമായി കുറച്ചത്. വീടു വാങ്ങുക എന്നത് എല്ലാവർക്കും സാധ്യമാകുക എന്ന രീതിയിലാണ് രജിസ്ട്രേഷൻ്റെ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.

പെട്രോൾ ഡീസൽ വില വർധനയില്ല
കുതിച്ചുയരുന്ന ഇന്ധവിലയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമായി നികുതി ഇളവ് നൽകിയിലെങ്കിലും വിൽപ്പന നികുതി കൂട്ടാത്തത് ആശ്വാസമാണ്.

കർഷകരുടെ മക്കൾക്ക് കാർഷിക സർവകലാശാലകളിൽ 50 ശതമാനം സംവരണം
കാർഷിക സർവകലാശാലകളിൽ കർഷകരുടെ മക്കൾക്ക് പ്രവേശനത്തിനായി 50 ശതമാനം സീറ്റുകൾ സംവരണം ചെയ്തതായി പ്രഖ്യപനം.

സമുദായ സംഘടനകൾക്ക് ബജറ്റിൽ തുക അനുവദിച്ചു 
സമുദായ സംഘടനകൾക്ക് ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. വീരശൈവ ലിംഗായത്ത സമാജയുടെ അഭിവൃദ്ധിക്കായി 500 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബ്രാഹ്മണ അഭിവൃദ്ധി സംഘത്തിന് 50 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി ഒട്ടേറെ ക്ഷേമ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി 37188 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ബെംഗളൂരുവിൻ്റെ സമഗ്ര വികസനത്തിന് 7795 കോടി രൂപ

ബെംഗളൂരുവിൻ്റെ സമഗ്ര വികസനത്തിന് 7795 കോടി രൂപയാണ് നീക്കിവെച്ചത്. ബൈയ്യപ്പനഹള്ളിയിലെ എൻജിഇഎഫ്, ബെംഗളൂരുവിലെ മറ്റ് മൂന്നിടങ്ങള്‍ എന്നിവിടങ്ങളിലായി വൃക്ഷ ഉദ്യാനങ്ങൾ നിർമ്മിക്കും. 65 കിലോമീറ്ററിൽ റിങ്ങ് റോഡുകളുടെ അനുബന്ധ റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കും. കൂടാതെ മെട്രോ 2A, 2B ഘട്ട പ്രവർത്തനങ്ങൾക്കുമായി സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തികരിക്കും.

കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വെച്ച ഇൻവെസ്റ്റ് കർണാടക 2020 ഈ വർഷം നടത്തും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ബെംഗളൂരു- മുംബൈ, ബെംഗളൂരു- ചെന്നൈ വ്യവസായ ഇടനാഴികളിലായി ചീഫ് മിനിസ്റ്റർ മെഗാ ഇൻറഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പുകൾ 500 ഏക്കറിൽ സ്ഥാപിക്കും. ഇതു വഴി 10000 കോടി രൂപയുടെ നിക്ഷേപം വരും വർഷങ്ങളിൽ ആകർഷിക്കാൻ സാധിക്കും. ഇതിലൂടെ അഞ്ച് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാകും.

2021-22 വർഷത്തേക്ക് സബർബൻ റെയിൽ പദ്ധതിക്കായി 850 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 500 കോടി രൂപയായിരുന്നു. യശ്വന്തപുര-ചന്ന സാന്ദ്ര, ബൊമ്മനഹള്ളി ഹൊസൂർ പാതകൾ ഇരട്ടിപ്പിക്കുന്നതിന് 813 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2023 ൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിന് സമീപത്ത് ബെംഗളൂരു സിഗ്നേച്ചർ ബിസിനസ് പാർക്ക് സ്ഥാപിക്കും. മല്ലേശ്വരത്ത് എക്സ്പീരിയൻസ് സെൻ്റർ വികസിപ്പിക്കും. നോർത്ത് ബെംഗളൂരുവിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.