Follow the News Bengaluru channel on WhatsApp

അടുത്ത സർക്കാറിൽ കിഫ്ബിയെ ആരു നയിക്കും?

ഏപ്രിൽ പോൾ/ വി കെ റോഷന്‍

പിണറായി വിജയൻ സർക്കാറിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി ഉയർത്തിക്കാട്ടുന്നത് കിഫ്‌ബി ആണ്. ബജറ്റ് അലോക്കേഷന് പുറത്തു ഫണ്ട് സ്വരൂപിക്കാനും അതുവഴി വികസന പ്രവർത്തങ്ങൾക്ക് പുതിയൊരു മാനം നൽകാനും കിഫ്ബിക്ക് കഴിഞ്ഞു എന്നത് വസ്തുതയാണ്.

 

കിഫ്ബിയിൽ നിന്നുള്ള നിക്ഷേപം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുന്ന പ്രധാന പദ്ധതികൾ

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്, ട്രാൻസ്ഗ്രിഡ് 2.0, ഹൈടെക് സ്‌കൂൾ പ്രോഗ്രാം, പെറ്റോകെമിക്കൽ ആൻഡ് ഫാർമ പാർക്ക് കൊച്ചി, കോസ്റ്റൽ ആൻഡ് ഹിൽ ഹൈവേ, ലൈഫ് സയൻസ് പാർക്ക് തിരുവനന്തപുരം, മുനിസിപ്പാലിറ്റികളിലെ അബാട്ടോയിറുകൾ, മുനിസിപ്പാലിറ്റികളിലെ “സെപ്റ്റേജ്” യൂണിറ്റുകൾ, കാൻസർ സെന്ററുകൾ, കൂടാതെ ആശുപത്രികൾ, ടിവിഎം മെഡിക്കൽ കോളേജ്, അഗ്രോ പാർക്കുകൾ, 182 പുതിയ റോഡുകൾ, 69 പുതിയ പാലങ്ങൾ ഫ്ലൈ ഓവറുകൾ, 20 നദികളിലെ 30 റെഗുലേറ്ററുകൾ, കുടിവെള്ള പദ്ധതികൾ, കൊച്ചി സർവകലാശാല, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, 16 റോഡുകളുടെയും 3 ഫ്ലൈ ഓവറുകളുടെയും പിഡബ്ല്യുഡി നിർമ്മാണം, കേരള വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതികൾ, ഫോറസ്റ്റ് ഫെൻസിംഗ്, ആരോഗ്യ സംരക്ഷണ ഡിപ്പാർട്ട്മെൻറ് പ്രധാന 2 പ്രോജക്ടുകൾക്കായി 149 കോടി രൂപ, ഐ ടി സെക്ടർ 2 പ്രധാന പദ്ധതികൾക്കായി 351 കോടി എന്നിവയാണ്.

അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അപര്യാപതമാണ് എന്ന പരാതി പരിഹരിക്കാൻ ആണ് തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കിഫ്‌ബി രൂപം കൊണ്ടത്. പക്ഷെ സംസ്ഥാനത്തിന്റെ കട ബാധ്യത കുത്തനെ കൂട്ടാൻ ഇടയാക്കുന്ന കിഫ്‌ബി വരും സർക്കാർ എങ്ങിനെ ഏറ്റെടുക്കും എന്നതാണ് പ്രധാനം.

പിണറായി വിജയൻ സർക്കാരിന് തുടർ ഭരണം ലഭിക്കുകയാണെങ്കിൽ തീർച്ചയായും കിഫ്‌ബി തുടരും. ഇപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക് മത്സരിക്കാത്തതിനാൽ, പി രാജീവ്, വീണ ജോർജ്, ജോസ് കെ മാണി എന്നിവരിൽ ഏതെങ്കിലും ഒരാളാവും അടുത്ത ധനമന്ത്രി.

പക്ഷെ യു ഡി എഫ് ആണ് വരുന്നതെങ്കിൽ കിഫ്‌ബി തുടരുമോ എന്ന കാര്യത്തിൽ സംശയമാണ്. പക്ഷെ വികസന തുടർച്ചയ്ക്കായി വലിയ രീതിയിൽ ധന ശേഖരണം നടത്താൻ അവർക്ക് മറ്റു മാർഗ്ഗങ്ങൾ ആലോചിക്കേണ്ടി വരും.

9 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ സർക്കാർ ഒമ്പത് ശതമാനം പലിശ നിരക്കിൽ തിരിച്ചടയ്ക്കേണ്ടിവരും. കിഫ്‌ബി ധനസഹായം ചെയ്യുന്ന നിരവധി പ്രോജക്ടുകൾക്ക് വരുമാനം, തിരിച്ചടവ് എന്നിവ ഉണ്ടാകില്ല പ്രത്യേകിച്ചും സുസ്ഥിര വരുമാന കമ്മിയുടെ പശ്ചാത്തലത്തിൽ. ഇതാണ് പ്രതിപക്ഷം കിഫ്ബിയെ എതിർക്കാനുള്ള പ്രധാന കാരണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.