Follow the News Bengaluru channel on WhatsApp

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: മുന്‍ ബി.ജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡറിക് ഒബ്രിയാനില്‍ നിന്നുമാണ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പശ്ചിമബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് യശ്വന്ത് സിന്‍ഹ തൃണമൂലിലെത്തുന്നത്.

ചന്ദ്രശേഖര്‍ മന്ത്രിസഭയിലും (1990-1991) ആദ്യ വാജ്പേയി മന്ത്രിസഭയിലും (1998 മുതല്‍ 2002 വരെ) യശ്വന്ത് സിന്‍ഹ ധനമന്ത്രിയായിരുന്നു. രണ്ടാം വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യമന്ത്രിയായിരുന്നു. നേരത്തെ ഐഎസ് ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിന്‍ഹ. 24 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

”ഈ പ്രായത്തില്‍ പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്ന് ഞാന്‍ അകന്നു നില്‍ക്കുമ്‌ബോള്‍ എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടണം.എന്തുകൊണ്ടാണ് ഞാന്‍ വേറൊരു പാര്‍ട്ടിയില്‍ ചേരുന്നതും സജീവമാകുന്നതും. രാജ്യം അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യത്തിന്റെ ശക്തി ജനാധിപത്യ സ്ഥാപനങ്ങളിലാണ്. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്ന് എല്ലാം സ്ഥാപനങ്ങളും ദുര്‍ബലമാണ്” ടി.എം.സി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സിന്‍ഹ പറഞ്ഞു.

സര്‍ക്കാരിന്റെ വിചിത്രമായ പെരുമാറ്റത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്താണ് ഈ രാജ്യത്തെ സംഭവിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ഒരു പ്രശ്‌നമുള്ളതായി തോന്നുന്നില്ല. കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ്. കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. ആരോഗ്യം,വിദ്യാഭ്യാസം എല്ലാ മന്ദഗതിയിലാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് മാത്രമാണ് ഭരണകക്ഷിയുടെ ലക്ഷ്യം. വാജ്‌പേയിയുടെ പാര്‍ട്ടിയും ഇന്നത്തെ പാര്‍ട്ടിയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. സമവായത്തിലാണ് അടല്‍ജി വിശ്വസിച്ചിരുന്നത്. ഇന്നത്തെ സര്‍ക്കാരാകട്ടെ എല്ലാം തകര്‍ക്കുകയാണ് ചെയ്യുന്നത്…സിന്‍ഹ ആരോപിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.