Follow the News Bengaluru channel on WhatsApp

എഐകെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ചു

ബെംഗളൂരു: ആള്‍ ഇന്ത്യാ കെഎംസിസി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ചു. 28 ഏരിയാ കമ്മിറ്റികളും രണ്ട് ജില്ലാ കമ്മിറ്റികളുമാണ് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ വരുന്നത്. 4636 പേരാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി അംഗത്വം എടുത്ത്. ഇതില്‍ നിന്നും 50ന് 1 എന്ന അനുപാതത്തില്‍ വന്ന കൗണ്‍സിലര്‍മാരും ജില്ലാ കമ്മിറ്റി ഭാരവാഹികളും ഏരിയ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവരും ഉള്‍പ്പെടുന്ന 216 അംഗ ജനറല്‍ കൗണ്‍സിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പിന് ദേശീയ കമ്മിറ്റി സെക്രട്ടറി മൊയ്തുണ്ണി മഹാരാഷ്ട്ര നേതൃത്വം നല്‍കി. ഭാരവാഹികളായി ടി.ഉസ്മാന്‍ (പ്രസിഡണ്ട്), നാസര്‍ നീലസന്ദ്ര, ശംസുദ്ദീന്‍ അനുഗ്രഹ, വി.കെ.നാസര്‍ ഹാജി, ഹനീഫ് കെ.ആര്‍.പുരം, സിദ്ദീഖ് തങ്ങള്‍ (വൈസ് പ്രസിഡണ്ടുമാര്‍), എം.കെ.നൗഷാദ് (ജന.സെക്രട്ടറി), ഡോ.എം.എ.അമീറലി, റഹീം ചാവശ്ശേരി, റഷീദ് മൗലവി, ടിസി മുനീര്‍, അബ്ദുല്ല മാവള്ളി (ജോയിന്റ് സെക്രട്ടറിമാര്‍), ഹാരിസ് നീലസന്ദ്ര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.