Follow the News Bengaluru channel on WhatsApp

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 26 ദിവസത്തിനുള്ളില്‍ 21 കാരന് വധശിക്ഷ

രാജസ്ഥാന്‍: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരനെ 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷക്ക് വിധിച്ച് രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്സോ കോടതി ചരിത്രം കുറിച്ചു. ഫെബ്രുവരി 19ാം തീയതി നടന്ന സംഭവത്തില്‍ 40 സാക്ഷികളെയും 250 ശാസ്ത്രീയ രേഖകളും പൊലീസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി പ്രതിയെ വധശിക്ഷക്ക് വിധിച്ചത്.

വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് പ്രതിയായ സുനില്‍ കുമാര്‍ എന്ന 21 കാരന്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്.

സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒമ്പത് ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസിന്റെ അതിവേഗ നടപടിയെ കോടതിയും പ്രശംസിച്ചു.

കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ വീട്ടുകാര്‍ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. കുറേയേറെ കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകായിയിരുന്നു.

സംഭവത്തില്‍ പ്രതിയ്ക്ക് കുറച്ച് പോലും പശ്ചാത്താപം ഇല്ലാത്തതിനാലാണ് വധശിക്ഷ വിധിക്കുന്നതെന്ന് കോടതി അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഇത്ര പെട്ടെന്ന് പ്രതിയ്ക്ക് വധശിക്ഷ വിധിക്കുന്നത് ആദ്യ സംഭവമാണെന്ന് ജയ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹവാ സിംഗ് ഗുമാരിയ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.