Follow the News Bengaluru channel on WhatsApp

ഉപതെരഞ്ഞടുപ്പ്; കോണ്‍ഗ്രസ്, ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ഉപതിരഞ്ഞടുപ്പ് നടക്കുന്ന ബീദറിലെ ബസവകല്യാണ്‍, റായ്ച്ചൂരിലെ മസ്‌കി എന്നി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ജെഡിഎസും പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ബസവകല്യാണ്‍ മണ്ഡലത്തില്‍ അന്തരിച്ച മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണയുടെ പത്‌നി മല്ലമ്മയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മസ്‌കിയില്‍ ബസനഗൗഡ തുര്‍വിഹല്‍ ആണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. ബസന ഗൗഡ നേരത്തെ ബിജെപി ടിക്കറ്റില്‍ കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡയോട് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അടുത്തിടെയാണ് ബസനഗൗഡ കോണ്‍ഗ്രസിലെത്തിയത്. ബസന ഗൗഡയോട് മത്സരിച്ചു വിജയിച്ച് എംഎല്‍എ ആയ പ്രതാപ ഗൗഡ കൂറ് മാറി ഇപ്പോള്‍ ബിജെപി യിലാണ്. ഇദ്ദേഹത്തെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് മസ്‌കിയില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്.

ബസവ കല്യാണില്‍ സയ്യിദ് യാസര്‍ബ് അലി ഖാദ്രിയാണ് ജെഡിഎസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന അലി ഖാദ്രി ഈയിടെയാണ് ജെഡിഎസില്‍ എത്തിയത്. മാസ്‌കിയിലേക്കുള്ള ജെഡിഎസ് സ്ഥാനാര്‍ഥിയെ വൈകാതെ പ്രഖ്യാപിക്കും.

ബസവ കല്യാണ്‍, മസ്‌കി എന്നി നിയമസഭാ മണ്ഡലങ്ങളിലേക്കും ബെളഗാവി ലോക്‌സഭാ മണ്ഡലങ്ങളിലേക്കു മാണ് ഏപ്രില്‍ 17 ന് ഉപതിരഞ്ഞടുപ്പ് നടക്കുന്നത്. അതേ സമയം ഈ മൂന്ന് മണ്ഡലങ്ങളിലും ബി ജെപി സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് അംഗദിയുടെ മരണത്തേ തുടര്‍ന്നാണ് ബെളഗാവിയില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്, ബിഡിജെ എസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് വരും ദിവസങ്ങളില്‍ വ്യക്തവരും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.