Follow the News Bengaluru channel on WhatsApp

പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ

ബെംഗളൂരു: ബെംഗളൂരുവിലടക്കം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിലും മാര്‍ച്ചിലും ഏപ്രിലിലുമായി നടക്കേണ്ടിയിരുന്ന പൊതു പരീക്ഷകളടക്കം മാറ്റിവെക്കില്ലെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ വ്യക്തമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അതീവ കര്‍ശനമാക്കി പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടത്തുവാന്‍ എല്ലാ കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് സർക്കാർ തീരുമാനം മന്ത്രി അറിയിച്ചത്. ഡിഗ്രി വിദ്യാര്‍ഥികള്‍ക്കുള്ള നേരിട്ടുള്ള ക്ലാസുകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷകൾ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കിംവദന്തികൾ പ്രചരിക്കുന്നതിനിടെയാണ് മന്ത്രി തീരുമാനം വ്യക്തമാക്കിയത്.

2020-2021 അധ്യയന വര്‍ഷത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സര്‍വകലാശാലകള്‍, കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്‌തെന്നും ഹയര്‍, ലോവര്‍ സെമസ്റ്റര്‍ പരീക്ഷ, ഇതു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവ സംബന്ധിച്ച് അവലോകനം നടത്തിയെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യക്ഷേമ പിന്നോക്ക വകുപ്പുകള്‍ക്ക് കീഴിലുള്ള ഹോസ്റ്റലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കുമാര്‍ നായിക്ക്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഡോ. തിമ്മ ഗൗഡ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപാല്‍ ജോഷി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കമ്മീഷണര്‍ പ്രദീപ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.