Follow the News Bengaluru channel on WhatsApp

കോവിഡ് വ്യാപനം: ബെംഗളൂരുവിൽ കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം 14 ആയി ഉയർന്നു

ബെംഗളുരു: നഗരത്തിലെ കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണത്തിൽ വർധനവ്. പുതുതായി മൂന്ന് ക്ലസ്റ്ററുകൾ കൂടി രൂപപ്പെട്ടതോടെ നഗരത്തിലെ കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം 14 ആയി ഉയർന്നു. ബെംഗളൂരു വെസ്റ്റ് സോണിയ വയലിക്കാവിൽ, ഈസ്റ്റ് സോണിലെ സ്പാൻ്റിക്കസ് അപ്പാർട്ട് മെൻ്റ്, ദാസറഹള്ളി സോണിലെ ശോഭ അപ്പാർട്ട് മെൻറ് എന്നിവിടങ്ങളിലാണ് പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ച്ചയായി ബെംഗളൂരുവിലെ പ്രതിദിന കോവിഡ് നിരക്കിൽ വർധനവ് തുടരുകയാണ്. ഇന്നലെ 886 പേർക്കാണ് നഗരത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 9888 ആണ്.

കർണാടകയിൽ രണ്ടാം കോവിഡ്  തരംഗം റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ബിബിഎംപി കമ്മീഷണർ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നിങ്ങനെ എല്ലാ കോവിഡ് പ്രതിരോധ നിർദേശങ്ങളും ജനങ്ങൾ അനുസരിക്കണമെന്നും അതുവഴി കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സർക്കാറിനെ സഹായിക്കണമെന്നും കമ്മീഷണർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.