Follow the News Bengaluru channel on WhatsApp

കോവിഡ് വ്യാപനം: ബിബിഎംപി കോവിഡ് കെയര്‍ സെന്ററുകള്‍ പുനരാരംഭിച്ചു

ബെംഗളുരു: നഗരത്തില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന് കീഴിലുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ പുനരാരംഭിച്ചു. എച്ച്. എ.എല്‍. കണ്‍വെന്‍ഷന്‍ സെന്റര്‍, ഹജ്ജ് ഭവന്‍ എന്നിവിടങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്.

186 കിടക്കകളാണ് എച്ച്എഎല്‍ കോവിഡ് കെയര്‍ സെന്ററില്‍ ഉള്ളത്. ഹജ്ജ് ഭവനില്‍ 200 കിടക്കകള്‍ ഉണ്ട്. ഇവിടെ ആറ് ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് ബിബിഎംപി സ്‌പെഷ്യല്‍ കമ്മീഷണര്‍ (ആരോഗ്യം) രാജേന്ദ്ര ചോളന്‍ പറഞ്ഞു. കോറമംഗലയിലെ ദേശീയ ഗെയിംസ് വില്ലേജിലെ കോവിഡ് കെയര്‍ സെന്റര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബിബിഎംപി കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ഇവിടെ 250 കിടക്കകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ മജസ്റ്റിക്കിലെ ആയുര്‍വേദ കേന്ദ്രം, യുനാനി കോളേജ്, മാഗഡി റോഡിലെ ഹോമിയോപ്പതി കോളേജ് എന്നിവ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.