Follow the News Bengaluru channel on WhatsApp

കൊലപാതകത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഗുണ്ടാ സംഘത്തിലെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു : ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഗുണ്ടാസംഘം മറ്റൊരു കൊലപാതകത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പിടിയിലായി. മംഗളൂരു ഉള്ളാള്‍ സോമേശ്വരയിലെ ചന്ദ്രഹാസ് പൂജാരി (ചന്ദ്ര-34), കൊടേക്കാറിലെ പ്രജ്വല്‍ (ഹേമചന്ദ്ര-34), കുലശേഖരയിലെ ദീക്ഷിത് പൂജാരി (ദീക്ഷു കുംടകോറി-32), സൂറത്കല്‍ ചേളാറിലെ സന്തോഷ് പൂജാരി (നായി സന്തോഷ്-34) എന്നിവരാണ് അറസ്റ്റിലായത്.

മാര്‍ച്ച് 17-ന് നീര്‍മാര്‍ഗിലും 18-ന് കുലശേഖരയിലും സ്‌കൂട്ടര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി സ്‌കൂട്ടറും പണവും മൊബൈല്‍ ഫോണുകളും എ.ടി.എം. കാര്‍ഡും കവര്‍ന്ന കേസില്‍ പ്രതികളാണ് ഇവര്‍. പരാതി നല്‍കിയാല്‍ കുടുംബത്തോടെ വധിക്കുമെന്ന് വാഹന ഉടമകളെ കവര്‍ച്ചസംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

നിലവില്‍ ഒരു ഗുണ്ടാസംഘത്തിന്റെ കീഴിലുള്ള ഇവര്‍ സ്വന്തമായൊരു സംഘത്തെ വളര്‍ത്തിയെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ഭാഗമായി എതിര്‍ സംഘത്തിലെ അംഗങ്ങളായ പ്രദീപ് മെണ്ടന്‍, മങ്കി സ്റ്റാന്‍ഡ് വിജയ് എന്നിവരില്‍ ഒരാളെ വധിക്കാനും അതുവഴി കുപ്രസിദ്ധിയാര്‍ജിച്ച് ക്രിമിനല്‍ സംഘമെന്ന് പേരെടുക്കാനുമായിരുന്നു ഇവര്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിനായി തോക്കുകള്‍ വാങ്ങുന്നതിന് മുംബൈയിലുള്ള ഒരാളുമായി സംഘം കച്ചവടം ഉറപ്പിച്ചിരുന്നു. കൊല നടത്തി രക്ഷപ്പെടാനാണ് ഇരുചക്രവാഹനങ്ങള്‍ കവര്‍ന്നത് സന്തോഷ്പൂ ജാരിക്കെതിരെ രണ്ട് കൊലപാതക കേസുകളും ഒരു വധശ്രമക്കേസുമുണ്ട്. കൊലപാതകം, വധശ്രമം, കഞ്ചാവു കടത്ത് തുടങ്ങി 12 കേസുകളില്‍ പ്രതിയാണ് പിടിയിലായ ദീക്ഷിത്. ചന്ദ്രഹാസ് പൂജാരിക്കെതിരെ മുംബൈയില്‍ അടക്കം കൊലപാതകം, വധശ്രമം, അനധികൃമായി ആയുധം കൈവശം വെക്കല്‍, കള്ളക്കടത്ത് തുടങ്ങി ഒട്ടേറെ കേസുകളുണ്ട്. ഇയാള്‍ മുംബൈയില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് എട്ടുവര്‍ഷം ജയിലില്‍ കിടന്നിട്ടുമുണ്ട്. കൊലപാതകം, വധശ്രമം, അനധികൃതമായി ആയുധം കൈവശം വെക്കല്‍, മോഷണം, മര്‍ദനം, കഞ്ചാവ് കടത്ത് തുടങ്ങിയ ഒന്‍പത് കേസുകളില്‍ പ്രതിയാണ് പ്രജ്വല്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.