Follow the News Bengaluru channel on WhatsApp

കേരളത്തില്‍ കോവിഡ് വന്നു പോയതറിയാത്തവര്‍ 10.76 ശതമാനമെന്ന് പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇതിനകം കോവിഡ് വന്നു പോയതറിയാത്തവര്‍ 10.76 ശതമാനമെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സീറോ സര്‍വയലന്‍സ് പഠനത്തില്‍ കണ്ടെത്തിയതായി മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡി ശരീരത്തില്‍ സ്വയം ഉല്‍പ്പാദിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിന്‍റെ ഭാഗമായി പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നി വിഭാഗങ്ങളിലായി 20939 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍. തിരിച്ചറിയാത്ത തരത്തില്‍ വലിയ ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകാതെ 10.76 ശതമാനം പേരില്‍ കോവിഡ് വന്നു പോയി എന്നാണ് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ വ്യക്തമായത്.

പഠന റിപ്പോര്‍ട്ട് പ്രകാരം മുതിര്‍ന്ന പൗരന്‍മാരില്‍ സീറോ പ്രിവിലന്‍സ് 8 ശതമാനമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് 10.5 ശതമാനവും കോവിഡ് പോരാളികള്‍ക്കിടയില്‍ 12 ശതമാനമാണെന്നുമാണ് കണ്ടെത്തല്‍.

ദേശീയ തലത്തില്‍ 30 രോഗബാധിതരില്‍ ഒരാളെ മാത്രം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തില്‍ രോഗബാധിതരായ നാലില്‍ ഒരാളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് നേരിട്ട് നടത്തിയ പഠനത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഐസിഎംആര്‍ കേരളത്തില്‍ നടത്തിയ സീറോ പ്രിവിലന്‍സ് സര്‍വേയില്‍ കേരളത്തിലെ സീറോ പ്രിവിലന്‍സ് 0.3 ശതമാനമെന്ന് കണ്ടെത്തിയിരുന്നു. ദേശീയ തലത്തില്‍ ഇത് 0.73 ശതമാനമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.