Follow the News Bengaluru channel on WhatsApp

മൂല്യസങ്കല്‍പ്പങ്ങളാല്‍ ബാലസാഹിത്യം സമ്പന്നമാകണമെന്ന് എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി

ബെംഗളൂരു: ബാലമനസ്സുകളെ ഉല്‍ബുദ്ധമാക്കുന്ന മൂല്യസങ്കല്‍പ്പങ്ങളാല്‍ ധന്യമാകുന്നതായിരിക്കണം ബാലസാഹിത്യ രചനകളെന്ന് പ്രശസ്ത എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി അഭിപ്രായപ്പെട്ടു. വ്യക്തിത്വരൂപീകരണം നടക്കുന്ന കുട്ടിക്കാലത്ത് അവരുടെ മാനസികാവസ്ഥ അറിഞ്ഞുകൊണ്ട് പ്രബോധന പരവും പോഷണാത്മകവുമായ പ്രമേയങ്ങളാണ് ബാലസാഹിത്യത്തെ മഹത്തരമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹജീവി സ്‌നേഹവും കാരുണ്യവും മാനവികതയും കുഞ്ഞുമനസ്സിലേക്ക് ബോധപൂര്‍വ്വം കടത്തിവിടുകയെന്നത് എഴുത്തുകാരുടെ ചരിത്രപരമായ കടമയാണെന്നും ബംഗളൂര്‍ മലയാളി റൈറ്റേഴ്‌സ് & ആര്‍ട്ടിസ്റ്റ്‌സ് ഫോറം ചര്‍ച്ച ചെയ്യുന്ന അമ്മമരം എന്ന കല ജി കെ യുടെ ബാല സാഹിത്യകൃതിയില്‍ വലിയ അളവില്‍ ഇത്തരം മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. അമ്മമരം എന്ന ബാല സാഹിത്യ കൃതിയുടെയും അര്‍ച്ചന സുനില്‍ എഴുതിയ ആമാശയത്തിലെ കണ്‍പീലികള്‍ എന്ന കഥാസമാഹാരത്തിന്റെയും ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയാരുന്നു അദ്ദേഹം.

സാധാരണക്കാരുടെ ജീവിതത്തില്‍നിന്നും അടര്‍ത്തിയെടുത്ത മൗലികമായ ഏടുകളാണ് ആമശയത്തിലെ കണ്‍പീലികള്‍ എന്ന സമാഹാരത്തിലെ ഓരോ കഥകളുമെന്ന് തുടര്‍ന്നു സംസാരിച്ച ഇന്ദിരാ ബാലന്‍ അഭിപ്രായപ്പെട്ടു. കെ. ആര്‍. കിഷോര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ടി. എം. ശ്രീധരന്‍, ഡെന്നിസ് പോള്‍, ഗീതാനാരായണന്‍, ആര്‍. വി. ആചാരി, കുഞ്ഞപ്പന്‍, എന്‍. ആര്‍. ബാബു, രതി സുരേഷ് ,കെ. വി. പി. സുലൈമാന്‍,ചന്ദ്രശേഖരന്‍, തങ്കച്ചന്‍ പന്തളം, ചര്‍ച്ചചെയ്ത കഥാസമാഹാരങ്ങളുടെ എഴുത്തുകാര്‍ കല ജി. കെ , അര്‍ച്ചനാ സുനില്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് റ്റി. എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് സ്വാഗതം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.