Follow the News Bengaluru channel on WhatsApp

മയക്കുമരുന്ന് കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റിലായി

ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാ നിര്‍മാതാവ് ശങ്കര ഗൗഡ അറസ്റ്റിലായി. സഞ്ജയ് നഗറിലെ വീട്ടില്‍ വെച്ച് നിശാപാര്‍ട്ടി സംഘടിപ്പിക്കുകയും മയക്കുമരുന്ന് വിതരണം നടത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ആദ്യവാരത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ട് നൈജീരിയന്‍ പൗരന്മാരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് എട്ടിന് ശങ്കര ഗൗഡയുടെ വസതിയില്‍ പോലീസ് റെയിഡ് നടത്തിയിരുന്നു. റെയിഡില്‍ കാര്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ലെങ്കിലും നേരത്തെ ലഭിച്ച പോലീസിന് മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലോചനക്കും പ്രേരണാകുറ്റത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.